ചീഫ് ജസ്റിസ് ശ്രീകൃഷ്ണയ്ക്ക് യാത്രയയപ്പ് നല്കി
കൊച്ചി: സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ കേരള ഹൈക്കോടതി ചീഫ് ജസ്റിസ് ബി.എന്‍. ശ്രീകൃഷ്ണയ്ക്ക് യാത്രയയപ്പ് നല്കി. ഒക്ടോബര്‍ ഒന്ന് ചൊവാഴ്ച ഹൈക്കോടതിയില്‍ ഫൂള്‍ കോര്‍ട്ട് റഫറന്‍സോടെയായിരുന്നു യാത്രയയപ്പ് നല്കിയത്.
ആക്ടിംഗ് ചീഫ് ജസ്റിസ് സിറിയക് ജോസഫ്, അഡ്വ. ജനറല്‍ എം. രത്ന സിംഗ്, ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് രമേശന്‍ നമ്പീശന്‍ എന്നിവര്‍ യാത്രയയപ്പ് ചടങ്ങില്‍ പ്രസംഗിച്ചു.
സുപ്രീംകോടതി ജഡ്ജിയായി ശ്രീകൃഷ്ണ ഒക്ടോബര്‍ മൂന്നിന് സ്ഥാനമേല്ക്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications