ടാറ്റയുടെ ഭൂമി കയ്യേറും: വിഎസ്
ദേവികുളം: മൂന്നാറില്‍ ടാറ്റാ ടീ കയ്യേറിയ 5,000 ഏക്കറോളം ഭൂമി സിപിഎം പ്രവര്‍ത്തകര്‍ കയ്യേറുമെന്ന് പ്രതിപക്ഷനേതാവും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്ന് ചൊവാഴ്ച ദേവികുളം ആര്‍ഡിഒ ഓഫീസിലേക്ക് നടന്ന പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.
ടാറ്റാ ടീ മൂന്നാറില്‍ സര്‍ക്കാരിന്റെ ആയിരക്കണക്കിന് ഏക്കറോളം ഭൂമി കയ്യേറിയതായി നേരിട്ട് സ്ഥലം സന്ദര്‍ശിച്ച എനിക്ക് ബോധ്യപ്പെട്ടതാണ്. ഇക്കാര്യം സംബന്ധിച്ച് ഞാന്‍ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇനിയും നടപടിയെടുക്കാന്‍ വൈകിയാല്‍ സിപിഎം പ്രവര്‍ത്തകര്‍ ഈ ഭൂമി കയ്യേറുമെന്ന് വിഎസ് പറഞ്ഞു.
നിയമസഭ അഷുറന്‍സ് കമ്മിറ്റിയും ടാറ്റാ ടീയുടെ ഭൂമികയ്യേറ്റത്തെക്കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയിരുന്നു. പക്ഷെ ഇതുവരെയും സര്‍ക്കാര്‍ അനങ്ങുന്നില്ല. ടാറ്റാടീയുള്‍പ്പെടെയുള്ള തേയില എസ്റേറ്റ് ഉടമകള്‍ ഏതാണ്ട് 10,000 ഏക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ട്. ഇതെല്ലാം തിരിച്ച് പിടിച്ച് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്നും വിഎസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications