Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാന വികസനത്തിന് പദ്ധതി

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ലോകത്തിലെ പ്രധാന ആയുര്‍വേദ കേന്ദ്രമാക്കുന്നതിനുള്ള ഒരു പദ്ധതി എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്പ്മെന്റ് ഇനീഷ്യേറ്റ്സ് ഫോര്‍ തിരുവനന്തപുരം (ഇഡിറ്റ്) മുഖ്യമന്ത്രിയുടെ പരിഗണയ്ക്കായി സമര്‍പ്പിച്ചു.

ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, ആദിവാസി വൈദ്യം എന്നീ പരമ്പരാഗത വൈദ്യരീതികള്‍ സംയോജിപ്പിച്ച് ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രം തിരുവനന്തപുരത്ത് തുടങ്ങാന്‍ നിര്‍ദേശമുണ്ട്. ഔഷധച്ചെടികളുടെ കൃഷിയിലൂടെയും ആയുര്‍വേദ ഔഷധങ്ങളുടെ വിപണനത്തിലൂടെയും തിരുവനന്തപുരത്തെ ഒരു ആയുര്‍വേദ നഗരമാക്കാനാണ് മറ്റൊരു നിര്‍ദേശം.

കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ആയുര്‍വേദിക് സയന്‍സും ആയുര്‍വേദ കയറ്റുമതി മേഖലയും സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.

നഗരത്തില്‍ വികേന്ദ്രീകൃതമായ വികസനം നടപ്പിലാക്കനുള്ള ഒരു പദ്ധതിയും മുന്നോട്ടു വെച്ചിട്ടുണ്ട്. വിനോദസഞ്ചാരം, വ്യവസായം, വിദ്യാഭ്യാസം, വ്യാപാരം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഊന്നിയുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. ഉള്ളൂര്‍, ആക്കുളം, കഴക്കൂട്ടം, പോത്തന്‍കോട്, വട്ടപ്പാറ, കാരകുളം, പേയാട്, ബാലരാമപുരം, നേമം, തിരുവല്ലം എന്നീ പ്രദേശങ്ങളെയാണ് വികസന പ്രവര്‍ത്തനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

തിരുവനന്തപുരം ഡെവലപ്പ്മെന്റ് അതോറിറ്റിയെ കാപ്പിറ്റല്‍ ഏരിയാ ഡെവലപ്പ്മെന്റ് അതോറിറ്റിയാക്കി ഉയര്‍ത്താനും നഗര വികസന പദ്ധതികള്‍ഈ അതോറിറ്റി ഏറ്റെടുക്കാനും നിര്‍ദേശമുണ്ട്.

ഒരു സിവില്‍ സ്റേഷന്‍ നിര്‍മിക്കുക, പരമ്പരാഗത നിര്‍മിതികള്‍ സംരക്ഷിക്കുക, വിഴിഞ്ഞം തുറമുഖത്തിന്റെയും വിമാനത്താവളത്തിന്റെയും വികസനം, ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുക, കനാല്‍ വാക്ക് പദ്ധതി നടപ്പിലാക്കുക എന്നിവയും നിര്‍ദേശങ്ങളില്‍ പെടും.

പാറശാല-വലിയവിള, വേളി-വര്‍ക്കല, വെമ്പായം- വിഴിഞ്ഞം, ആക്കുളം - തിരുവല്ലം റോഡുകളുടെ വികസന പ്രവര്‍ത്തനത്തിനും നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+