എസ്ഐ പരീക്ഷ: യൂത്ത് കോണ്‍ഗ്രസ് രംഗത്ത്
തൃശൂര്‍: പിഎസ്സി നടത്തിയ സബ് ഇന്‍സ്പെക്ടര്‍ പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് പി. അനില്‍കുമാര്‍. ഒക്ടോബര്‍ ഒന്ന് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷാക്രമക്കേടിനെക്കുറിച്ച് പല തലങ്ങളില്‍ നിന്ന് പരാതികള്‍ കിട്ടുന്നുണ്ട്. രണ്ടു മാസം മുമ്പാണ് പരീക്ഷ നടത്തിയത്. - അനില്‍കുമാര്‍ പറഞ്ഞു.
ഒന്നുകില്‍ വിവിധവകുപ്പുകളിലെ എല്ലാ ഒഴിവുകളും സര്‍ക്കാര്‍ നികത്തണം. അല്ലെങ്കില്‍ പിഎസ്സിയില്‍ നിന്ന് അഡ്വൈസ് മെമോ ലഭിച്ചവര്‍ക്കെല്ലാം തൊഴില്‍ നല്കുകയും വേണം. ഒഴിവുകളുടെ 50 ശതമാനം നികത്താമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്കിയിട്ടുണ്ടെങ്കിലും ഇത് അപര്യാപ്തമാണ്. 45 ലക്ഷത്തോളം തൊഴില്‍ രഹിതരാണ് പുറത്തുനില്ക്കുന്നത്. - അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പുനസംഘടന ഉടന്‍ തുടങ്ങും. ഇത് സംബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് ചര്‍ച്ചകള്‍ ആരംഭിക്കും. ഒക്ടോബര്‍ 16ന് കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications