ജമ്മുവില്‍ ബസ്സില്‍ സ്ഫോടനം:രണ്ട് മരണം
ജമ്മു: ജമ്മുവില്‍ നിന്ന് കട്റയിലേയ്ക്ക് പോവുകയായിരുന്ന ബസ്സിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് യാത്രക്കാര്‍ മരിച്ചു. കട്റയ്ക്കടുത്തുള്ള വൈഷ്േണാദേവി ക്ഷേത്രത്തിലേയ്ക്ക് പോകുന്ന തീര്‍ത്ഥാടകരായിരുന്നു ബസ്സില്‍ ഏറെയും.
22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് കട്റ എന്ന സ്ഥലം. സപ്തംബര്‍ രണ്ട് ബുധനാഴ്ച രാവിലെ ആറ് മണിയ്ക്ക് മണ്ട്റ എന്ന സ്ഥലത്ത് വച്ചാണ് സ്ഫോടനം ഉണ്ടായത്. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 28 പേരാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ ഏറെപ്പേരുടേയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications