കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിനെ വിറ്റത് വിവാദമായി

  • By Staff
Google Oneindia Malayalam News

തൃശൂര്‍: അമ്മയുടെ അറിവോട് കുഞ്ഞിനെ വിറ്റത് വിവാദമായി.

പൊലീസ് ഇടപെട്ട് കുഞ്ഞിനെ തിരിച്ച് വാങ്ങി. അവിവാഹിതയായ യുവതിയാണ് തൃശൂര്‍ മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഒരു ആശുപത്രി ജീവനക്കാരിയുടെ സഹായത്തോടെയാണത്രെ ഈ കുഞ്ഞിനെ കൊടുങ്ങല്ലൂരിലുള്ള ദമ്പതിമാര്‍ക്ക് കൈമാറിയത്. ഇതിനായി കുഞ്ഞിന്റെ അമ്മ 500 രൂപ സ്വീകരിച്ചത്രെ.

ജമീല (32) എന്ന ജീവനക്കാരിയ്ക്കും കുഞ്ഞിന്റെ അമ്മചന്ദ്രികയ്ക്കും കുഞ്ഞിനെ സ്വീകരിച്ച വസന്തകുമാര്‍ എന്ന ആള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.ജമീലയും ചന്ദ്രികയും പൊലീസ് കസ്റഡിയിലാണ്. വസന്തകുമാറിനെ പൊലീസ് അന്വേഷിയ്ക്കുകയാണ്.

ചന്ദ്രിക തിങ്കളാഴ്ച രാവിലെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. സെപ്തംബര്‍ ഒന്ന് ചൊവാഴ്ച രാവിലെയാണ് കുഞ്ഞ് ആശുപത്രിയില്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. അതോടെ വാര്‍ത്ത പരസ്യമായി. ഒട്ടേറെ ആളുകള്‍ ആശുപത്രി പരിസരത്ത് എത്തുകയും ചെയ്തു. തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

ഡോക്ടര്‍മാര്‍ കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് കിട്ടിയത്. തുടര്‍ന്ന് പൊലീസ് എത്തി അന്വഷിച്ചപ്പോളാണ് കുട്ടിയെ തിങ്കളാഴ്ച വൈകീട്ട് കൊടുങ്ങല്ലൂരിലുള്ള ദമ്പതിമാര്‍ക്ക് ജമീല വഴി കൈമാറിയതായി കണ്ടെത്തിയത്. പിന്നീട് പൊലീസ് പറഞ്ഞതനുസരിച്ച് ജമീല കൊടുങ്ങല്ലൂരിലേയ്ക്ക് ഫോണ്‍ ചെയ്തു. കുഞ്ഞിനെ സംരക്ഷിച്ചിരുന്ന സ്ത്രീ കുഞ്ഞുമായി തൃശൂര്‍ ഈസ്റ് പൊലീസ് സ്റേഷനിലെത്തി. കുട്ടികളില്ലാത്തതുകൊണ്ടാണ് വരും വരായ്കകള്‍ ചിന്തിയ്ക്കാതെ കുട്ടിയെ സ്വീകരിച്ചതെന്ന് അവര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X