കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാബിയയ്ക്ക് പുരസ്കാരം

  • By Staff
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ സാമൂഹ്യപ്രവര്‍ത്തകയ്ക്ക് പുരസ്കാരം. അംഗ വൈകല്യമുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിയ്ക്കുന്ന മലപ്പുറത്തെ റാബിയയ്ക്കാണ് ഈ വര്‍ഷത്തെ കമലാ ഭാസ്കര്‍ അവാര്‍ഡ്. തന്റെ അംഗ വൈകല്യം അവഗണിച്ചാണ് റാബിയ ഈ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നത്.

10,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഭാസ്കര്‍ ഫൗണ്ടേഷനാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. മലപ്പുറം ജില്ലയിലെ വേലിലക്കാട് സ്വദേശിയാണ് റാബിയ.

മുന്‍ വര്‍ഷങ്ങളില്‍ ഈ അവാര്‍ഡ് കൊല്ലത്തെ സിസ്റേഴ്സ് ഓഫ് ചാരിറ്റിയ്ക്കും ആലുവയിലെ ശ്രീനാരായണ സേവിക സമാജത്തിനും തിരുവനന്തപുരത്തെ വഞ്ചി പൂവര്‍ ഫണ്ടിനും ആദിവാസി നേതാവ് സി കെ ജാനുവിനുമാണ് കിട്ടിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X