Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയ്ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ്

തിരുവനന്തപുരം: ശോഭനാ ജോര്‍ജ്ജ് എം എല്‍ എ യ്ക്ക് കെ പി സി സി കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് അംഗത്ത്വം സസ്പന്റ് ചെയ്യാന്‍ കെ പി സി സി തീരുമാനിച്ചതായി അറിയുന്നു.

പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിനാണ് നടപടി. സസ്പന്റ് ചെയ്യാതിരിയ്ക്കാന്‍ ഉളള കാരണം കാണിയ്ക്കാനാണ് കെ പി സി സി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. 48 മണിയ്ക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് ശോഭനയോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി എടുക്കുമെന്നാണ് കെ പി സി സി അദ്ധ്യക്ഷന്‍ കെ മുരളീധരന്‍ പറയുന്നത്. പക്ഷേ സസ്പന്റ് ചെയ്യാന്‍ കെ പി സി സി തീരുമാനിച്ചതായാണ് അറിയുന്നത്. ശോഭനയ്ക്കെതിരെ നടപടി സ്വീകരിയ്ക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി എ കെ ആന്റണിയുമായും കെ കരുണാകരനുമായും ചര്‍ച്ച നടത്തിയിരുന്നു.

ഒരു മന്ത്രിയ്ക്കെതിരെ വ്യാജ രേഖ ചമയ്ക്കുന്നത് ശരിയായ നടപടിയല്ലെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ മുരളീധരന്‍ പറഞ്ഞു. വ്യാജ രേഖ ഉണ്ടാക്കിയത് ഒരു മാര്‍ക്സിസ്റ് മന്ത്രിയ്ക്ക് എതിരെയല്ല, മറിച്ച് കോണ്‍ഗ്രസ് മന്ത്രിയ്ക്ക് എതിരെയാണ്. ഇത് കുറ്റത്തിന്റെ ആക്കം കൂട്ടുന്നു. ഈ പ്രശ്നം കൊണ്ട് കോണ്‍ഗ്രസിന് ഉണ്ടായ കളങ്കം മാറ്റുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. മുരളീധരന്‍ പറഞ്ഞു.

ശോഭനയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കുന്നതിനെക്കുറിച്ച് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണിയുമായി സംസാരിച്ചിട്ടുണ്ട്. സമയമായാല്‍ വേണ്ട നടപടി സ്വീകരിയ്ക്കും.

കെ പി സി സി നല്‍കിയ കാരണം കാണിയ്ക്കല്‍ നോട്ടീസിന് പ്രതാപ വര്‍മ്മ തമ്പാന്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കെ പി സി സി കണ്ടെത്തി. തമ്പാനെതിരെ നടപടി വൈകാതെ ഉണ്ടാവും.

പത്മജയ്ക്കും ടി എച്ച് മുസ്തഫയ്ക്കും കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും അതിന് മറുപടി ഇതുവരെ കിട്ടിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+