കേരളാ ട്രാവല്‍ മാര്‍ട്ട് നാളെ തുടങ്ങുന്നു
കൊച്ചി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും വിനോദ സഞ്ചാര സംഘടനകളുടെ സംഘടനകളും സംയുക്തമായി നടത്തുന്ന കേരള ട്രാവല്‍ മാര്‍ട്ട് സപ്തംബര്‍ മൂന്ന് വ്യാഴാഴ്ച തുടങ്ങും.
മൂന്ന് ദിവസമാണ് മേള. കേരളത്തിലെ വിനോദ സഞ്ചാര മേഘല വികസിപ്പിയ്ക്കാനാണ് ഈ മേള. രാജ്യത്ത് എമ്പാടുമുള്ള 821 സ്ഥാപനങ്ങള്‍ ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്. വിനോദ സഞ്ചാര മേഘലയില്‍ പ്രവര്‍ത്തിയ്ക്കുന്ന കേരളത്തിലെ 140 സ്ഥാപനങ്ങളും മേളയിലുണ്ട്. മറ്റ് ദേശങ്ങളില്‍ നിന്ന് വരുന്ന സ്ഥാപനങ്ങള്‍ കേരളത്തിലെ സ്ഥാപനങ്ങളുമായി കച്ചവടം ഉറപ്പിയ്ക്കാന്‍ അവസരമൊരുക്കുന്നതാണ് ഈ മേള.
യു എസ്, ഓസ്ത്രേലിയ, തെക്ക് കിഴക്കന്‍ ഏഷ്യ, ചൈന, ദക്ഷിണാഫ്രീക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് പല കമ്പനികളും മേളയ്ക്ക് എത്തുന്നുണ്ട്. മേള കേരള മുഖ്യമന്ത്രി എ കെ ആന്റണി ഉത്ഘാടനം ചെയ്യും. കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രി ജഗ്മോഹന്‍ വിശിഷ്ടാതിധിയായിരിയ്ക്കും.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ്, പസഫിക്ക ഏഷ്യാ ട്രാവല്‍ അസ്സോസിയേഷന്‍, കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രാലയം, സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ മേള.












Click it and Unblock the Notifications