സൗജന്യ ഇന്‍കമിംഗ് കാളുമായി സെല്‍ഒണ്‍
ദില്ലി: ഒക്ടോബര്‍ 19ന് തുടങ്ങുന്ന സെല്‍ ഒണ്‍ എന്ന ബി എസ് എന്‍ എല്‍ സെല്‍ ഫോണില്‍ ഇന്‍ കമിംഗ് കാളുകള്‍ സൗജന്യമായിരിയ്ക്കും.
ഗാന്ധി ജയന്ത്രി ദിനമായ ഒക്ടോബര്‍ രണ്ടിന് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് സമയം മാറ്റുകയായിരുന്നു. ഒക്ടോബര്‍ 19 ന് ഈ പുതിയ സെല്‍ഫോണ്‍ സംവിധാനം ആരംഭിയ്ക്കും.
നിലവിലുള്ള സ്വകാര്യ സെല്‍ ഫോണ്‍ സേവനദാതാക്കളില്‍ നിന്ന് വ്യത്യസ്ഥമായ സേവനം നല്‍കാനായിരിയ്ക്കും സെല്‍ ഒണ്‍ ശ്രമിയ്ക്കുക. ഇതിന്റെ ഭാഗമായാണ് ഇന്‍കമിംഗ് കാളുകള്‍ സൗജന്യമാക്കാന്‍ അലോചിയ്ക്കുന്നത്.
ഇന്ത്യ എമ്പാടും റോമിംഗ് സൗകര്യം നല്‍കാനും സെല്‍ ഒണ്‍ ആലോചിയ്ക്കുന്നുണ്ട്. വൈകാതെ സെല്‍ഒണ്‍ നിരക്കുകള്‍ ടെലഫോണ്‍ റഗുലേറ്ററി അഥോറിട്ടിയ്ക്ക് സമര്‍പ്പിയ്ക്കും. ഇന്ത്യയില്‍ 90 ശതമാനം ലാന്റ് ഫോണ്‍ സൗകര്യവും നല്‍കുന്നത് ബി എസ് എന്‍ എല്‍ ആണ്്. ദില്ലിയിലും മുംബൈയിലും ഒഴിച്ച് രാജ്യമെങ്ങും സെല്‍ ഒണ്‍ സേവനം തുടങ്ങാനാണ് സെല്‍ ഒണ്‍ ഉദ്ദേശിയ്ക്കുന്നത്. ഈ രണ്ട് നഗരങ്ങളില്‍ എം ടി എന്‍ എല്‍ എന്ന സര്‍ക്കാര്‍ കമ്പനിയാണ് ഫോണ്‍ സൗകര്യം നല്‍കുന്നത്. റോമിംഗ് സൗര്യത്തിനായി ബി എസ് എന്‍ എല്‍ ഈ കമ്പനിയുമായി കരാര്‍ ഉണ്ടാക്കും.
ഒക്ടോബര്‍ 19 ന് ലഖ്നൊവില്‍ പ്രധാനമന്ത്രി വാജ്പേയി സെല്‍ ഒണ്‍ സേവനം ഉത്ഘാടനം ചെയ്യും.












Click it and Unblock the Notifications