ഇന്ത്യയിലെ പോളണ്ടുകാരന് നൊബേല്‍ ശുപാര്‍ശ
ഭുവനേശ്വര്‍: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പോളണ്ടു കാരനായ വൈദികന് സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തു.
ഒറീസയിലെ പുരിയില്‍ കുഷ്ഠ രോഗ നിവാരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫാ. മരിയന്‍ സാലാസെക് (84) നെയാണ് നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തിട്ടുള്ളത്. കരുണാലയ എന്ന സ്ഥാപനമാണ് ഇദ്ദേഹം ഇവിടെ നടത്തുന്നത്. 1000 ത്തിലേറെ കുഷ്ട രോഗികള്‍ ഇവിടെയുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ഇദ്ദേഹം ഇന്ത്യയിലാണ്. വൈദിക വൃത്തി ചെയ്ത് തുടങ്ങിയ സലാസെക് പിന്നീട് ഒരു മിഷണറി സ്കൂളിലെ സൂപ്രണ്ടന്റ് ആയിരുന്നു.
1975 മുതല്‍ ഇദ്ദേഹം ഇവിടെ പ്രവര്‍ത്തിയ്ക്കുകയാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് സലാസെക് അഞ്ച് വര്‍ഷം നാസികളുടെ കോണ്‍സെന്‍ഷേന്‍ ക്യാമ്പിലായിരുന്നു.












Click it and Unblock the Notifications