കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിലിനെ പൊലീസിന് വിട്ടുകൊടുക്കണ്ടെന്ന് ഹൈകോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി: ശോഭനാ ജോര്‍ജ്ജ് എം എല്‍ എ യുടെ പി എ അനില്‍ പി ശ്രീരംഗത്തെ പോലീസ് കസ്റഡിയില്‍ വിട്ടുകൊടുക്കണ്ടെന്ന് ഹൈ കോടതി.

അനിലിനെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുക്കാനുള്ള തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് ഒക്ടോബര്‍ നാല് വൈകീട്ട് അഞ്ച് വരെ സ്റെചെയ്തുതകൊണ്ടാണ് ഹൈകോടതിയുടെ ഉത്തരവ്. ജസ്റിസ് എന്‍ കൃഷ്ണന്‍ നായരാണ് ഈ വിധി പുറപ്പെടുവിച്ചത്. അനില്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ വിധി. സെപ്തംബര്‍ 29 ന് രാവിലെ ആറ് മണിയ്ക്ക് അറസ്റ് ചെയ്ത ശേഷം ജുഡീഷ്യല്‍ കസ്റഡിയിലായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി തുടര്‍ച്ചയായി പൊലീസ് തന്നെ ചോദ്യം ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി താന്‍ പൊലീസ് നിരീക്ഷണത്തിലുമാണ്. ഇതുകൊണ്ട് വീണ്ടും പൊലീസ് കസ്റഡിയില്‍ തന്നെ വിട്ടുകൊടുക്കരുതെന്നാണ് അനില്‍ ആവശ്യപ്പെട്ടത്.

വ്യാജ രേഖാ കേസിലെ നാലാം പ്രതി പിടികിട്ടാ പുള്ളിയായ ജയചന്ദന്‍ മുന്‍ കൂര്‍ ജാമ്യത്തിനായി ഹൈ കോടതിയെ സമീപിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X