സംസ്ഥാന അതിര്‍ത്തികളില്‍ കനത്ത കാവല്‍
തിരുവനന്തപുരം: കേരള - തമിഴ്നാട് അതിര്‍ത്തികളില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. പ്രധാനമായും പാലക്കാട് പ്രദേശത്താണിത്.
തമിഴ്നാട്ടില്‍ തീവ്രവാദികള്‍ക്കെതിരെ പൊലീസ് ശക്തമായ നീക്കം നടത്തുന്നുണ്ട്. ഈ വേളയില്‍ കേരളം സുരക്ഷാ കേന്ദ്രമായി തീവ്രവാദികള്‍ കാണാനിടയുണ്ട്. ഇത് തടയാനാണിത്.ഈയിടെ ബാംഗ്ലൂരില്‍ ഇമാം അലി എന്ന തീവ്രവാദി ഉള്‍പ്പടെ അഞ്ചുപേരെ പൊലീസ് കൊന്നിരുന്നു. ഇതില്‍ ഇമാം അലി കേരളത്തില്‍ ഉണ്ടായിരുന്നു. കേരളത്തിലും തീവ്രവാദികള്‍ എത്തുന്നുണ്ടെന്ന് പൊലീസിന് ഉറപ്പായത് കൂടിയാണ് ഈ നീക്കത്തിന് കാരണം.
തിരുവനന്തപുരത്ത് വള്ളക്കടവിലെ ബീമാപള്ളി പ്രദേശത്ത് ഇമാം അലി എത്തിയിരുന്നതായാണ് പൊലീസ് കരുതുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഇമാം അലി സന്ദര്‍ശിച്ചതായി അലിയുടെ പൊലീസ് പിടിയിലായ കൂട്ടാളിയാണ് തമിഴ്നാട് പൊലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications