Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭന: കരുണാകരന് മൗനം

തിരുവനന്തപുരം: ശോഭന ജോര്‍ജ്ജ് എംഎല്‍എയുടെ അറസ്റില്‍ കരുണാകരന് മൗനം.

ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച ഇക്കാര്യത്തില്‍ പ്രതികരണത്തിനായി കരുണാകരനെ സമീപിച്ച വാര്‍ത്തലേഖകര്‍ക്ക് നിരാശപ്പെടേണ്ടിവന്നു. ഇക്കാര്യത്തില്‍ തല്ക്കാലം പ്രതികരിക്കുന്നില്ലെന്നായിരുന്നു കരുണാകരന്റെ മറുപടി.

അതേ സമയം കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു എഐസിസി ജനറല്‍സെക്രട്ടറിയും ഒരു കാലത്ത് ശോഭനയുടെ രക്ഷകനുമായ രമേശ് ചെന്നിത്തലയുടെ അഭിപ്രായം. പാലക്കാട് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന രമേശ് ചെന്നിത്തല.

ശോഭനയുടെ അറസ്റോടെ ഹവാലകേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞുവെന്ന് ടൂറിസം മന്ത്രി കെ.വി. തോമസ് വാര്‍ത്താലേഖകരോട ്പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വളരെയധികം ക്രൂശിക്കപ്പെട്ടയാളാണ് ഞാന്‍. പക്ഷെ അപ്പോഴൊന്നും ഞാന്‍ പരിഭ്രമിച്ച് ഓടിയിട്ടില്ല. ഇനി ഈ കേസില്‍ രാഷ്ട്രീയമായ നടപടികളെടുക്കേണ്ടത് കെപിസിസി പ്രസിഡന്റും ഭരണപരമായ നടപടികളെടുക്കേണ്ടത് മുഖ്യമന്ത്രി എ.കെ. ആന്റണിയുമാണ്. - മന്ത്രി തോമസ് പറഞ്ഞു.

ശോഭനാ ജോര്‍ജ്ജിന് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കാന്‍ ഇനി സമയം നീട്ടിക്കൊടുക്കില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രതികരണം. വെള്ളിയാഴ്ച വൈകുന്നേരത്തിനുള്ളില്‍ മറുപടി നല്കാനാണ് അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. അറസ്റ് ചെയ്യപ്പെട്ടാല്‍ ദൂതന്‍വശം മറുപടി നല്കാമെന്ന് ശോഭനാ ജോര്‍ജ്ജ് ഫോണ്‍ ചെയ്ത് അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+