പത്മജയ്ക്ക് ഷോകോസ് നോട്ടീസ് കിട്ടി
തിരുവനന്തപുരം: അച്ചടക്കലംഘനത്തിന്റെ പേരില്‍ പത്മജ വേണുഗോപാലിന് കാരണം കാണിക്കല്‍ നോട്ടീസ് കഴിഞ്ഞ ദിവസം ലഭിച്ചു. കെപിസിസി പ്രസിഡന്റ് കെ. മുരളീധരനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കെപിസിസി തീരുമാനത്തിന് വിരുദ്ധമായി വൈദ്യുതിബോര്‍ഡിലെ ഐഎന്‍ടിയുസി യൂണിയന്റെ യോഗം വിളിച്ചുചേര്‍ത്തതിനാണ് പത്മജയ്ക്ക് നോട്ടീസ് നല്കിയത്. കാരണം കാണിക്കല്‍ നോട്ടീസിന് ആലോചിച്ച് മറുപടി നല്കുമെന്ന് പത്മജ അറിയിച്ചു.
15 ദിവസത്തിനകം മറുപടി നല്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം ഹൈക്കമാന്റ് കേരളത്തിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പത്മജയ്ക്കും ടി.എച്ച്. മുസ്തഫയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്കിയത്.












Click it and Unblock the Notifications