ശോഭന മാപ്പ് പറയും?
തിരുവനന്തപുരം: പരസ്യ പ്രസ്താവന നടത്തിയതില്‍ മാപ്പ് പറഞ്ഞുകൊണ്ട് ശോഭനാ ജോര്‍ജ്ജ് സെപ്തംബര്‍ മൂന്ന് വ്യാഴാഴ്ച മറുപടി നല്‍കിയേയ്ക്കും. കെ പി സി സി ബുധനാഴ്ച വൈകീട്ടാണ് ശോഭനയ്ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയത്.
വ്യാജ രേഖാ കേസില്‍ കോടതി വിധി വരുന്നതുവരെ തനിയ്ക്കെതിരെ നടപടിയെടുക്കരുതെന്നും ശോഭന ആവശ്യപ്പെട്ടേയ്ക്കും. മുഖ്യമന്ത്രി എ കെ ആന്റണിയ്ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനാണ് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയിരിയ്ക്കുന്നത്. കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതും കാരണമായിട്ടുണ്ട്.
ശോഭനയെ അറസ്റ്ചെയ്യാന്‍ ജാമ്യമില്ലാ വാറണ്ട് പൊലീസിന്റെ പക്കലുണ്ട്. എപ്പോള്‍ വേണമെങ്കിലും പൊലീസിന് അറസ്റ് ചെയ്യാമെന്നുള്ളതുകൊണ്ട് ശോഭന എത്രയും പെട്ടെന്ന് മറുപടി കൊടുക്കേണ്ടതുണ്ട്. ബുധനാഴ്ച വൈകീട്ട് കെ പി സി സി ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ശോഭനയ്ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയത്. മറുപടി 48 മണിയ്ക്കൂറിനുള്ളില്‍ നല്‍കേണ്ടതുണ്ട്. അതായത് വെള്ളിയാഴ്ച വൈകീട്ടിന് മുമ്പ് ശോഭന മറുപടി നല്‍കണം.
ഡി ജി പി ജോസഫ് ഇപ്പോള്‍ ദില്ലിയിലാണ്. വ്യാഴാഴ്ച വൈകീട്ട് അദ്ദേഹം തിരുവനന്തപുരത്ത് എത്തും. അതുകഴിഞ്ഞാല്‍ അറസ്റ് വൈകുകില്ലെന്നാണ് കരുതുന്നത്. ഒളിവില്‍ പോയിരിയ്ക്കുന്ന ജയചന്ദ്രന്റെ അറസ്റിന് ശേഷം മതി ശോഭനയുടെ അറസ്റ് എന്ന് പൊലീസിലെ തന്നെ ഒരുപക്ഷത്തിന് അഭിപ്രായമുണ്ട്. ഇതും അറസ്റ് വൈകുന്നതിന് കാരണമാവുന്നുണ്ട്.












Click it and Unblock the Notifications