ശോഭനാ ജോര്‍ജ്ജിനെ അറസ്റ് ചെയ്തു
തിരുവനന്തപുരം: വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് ശോഭനാ ജോര്‍ജ്ജ് എംഎല്‍എയെ ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തു. ആക്കുളത്തെ വസതിയില്‍ നിന്നാണ് ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച ശോഭനയെ അറസ്റ് ചെയ്തത്.
ടൂറിസം മന്ത്രി കെ.വി. തോമസിനെതിരെ വ്യാജരേഖക്കേസ് നിര്‍മ്മിച്ച കേസില്‍ മൂന്നാംപ്രതിയാണ് ശോഭനാ ജോര്‍ജ്ജ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശോഭനാ ജോര്‍ജ്ജിനെ ഏത് നിമിഷവും അറസ്റുചെയ്യുമെന്ന ശ്രുതി പരന്നിരുന്നു. ഇതിനെ തുടര്‍ന്ന് അവരുടെ ആക്കുളത്തെ വസതിയ്ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ ക്യാമ്പ് ചെയ്തിരുന്നു. പിരിമുറുക്കങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വ്യാഴാഴ്ച ഉച്ചയോടെയാണ് ശോഭനയെ ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തത്.
മന്ത്രി തോമസിനെ 336 കോടിരൂപയുടെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തുന്ന തരത്തിലാണ് ശോഭനയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യാജരേഖ നിര്‍മ്മിച്ചതെന്നാണ് ആരോപണം. ഈ കേസില്‍ ശോഭനയുടെ ബന്ധത്തെപ്പറ്റി വ്യക്തമായ സൂചന ലഭിച്ച സാഹചര്യത്തിലാണ് അറസ്റെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
കരുണാകരന്‍ പക്ഷത്തെ എംഎല്‍എയായ ശോഭനാ ജോര്‍ജ്ജിന് അനുകൂലമായി കരുണാകരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്റെ രാഷ്ട്രീയഭാവി തുരങ്കംവയ്ക്കാന്‍ തന്നെ ഈ കേസില്‍ ബലിയാടാക്കുകയാണെന്ന് ശോഭന ആരോപിച്ചിരുന്നു.












Click it and Unblock the Notifications