Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയെ ആശുപത്രിയിലാക്കി

തിരുവനന്തപുരം: കോടതി വരാന്തയില്‍ തലചുറ്റിവീണതിനെ തുടര്‍ന്ന് ശോഭനാ ജോര്‍ജ്ജ് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാജ രേഖ കേസില്‍ അറസ്റ് ചെയ്ത ശോഭനാ ജോര്‍ജ്ജ് എം എല്‍ എയെ വഞ്ചിയൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവകുയായിരുന്നു. ഇതിനിടയിലാണ് വഞ്ചിയൂര്‍ കോടതിയടെ താഴത്തെ നിലയിലെ വരാന്തയില്‍ ശോഭന തലചുറ്റിവീണത്. ഇതിനെ തുടര്‍ന്ന് ഇവരെ കോടതി കെട്ടിടത്തിലെ വിശ്രമ മുറിയില്‍ കിടത്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഡോക്ടറുടെ സഹായം തേടി.

പരിശോധനയ്ക്ക് ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം ശോഭനയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ ഇനി കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോടതിയിലേക്ക് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ശോഭനയെ കൊണ്ടുപോകുമ്പോള്‍ ശോഭനയുടെ അമ്മ തങ്കമ്മ ജോര്‍ജ്ജും ഭര്‍ത്താവ് ഐസക് ജോര്‍ജ്ജും മകള്‍ രമ്യയും മറ്റൊരു വാഹനത്തില്‍ അനുഗമിച്ചിരുന്നു. കോടതി മുറ്റത്ത് നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. കോടതി മുറിയിലേക്ക് കൊണ്ടുപോകുന്ന ശോഭനയുടെ ചിത്രമെടുക്കാന്‍ ഫൊട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും ശ്രമിച്ചത് അല്പനേരം ബഹളമയമായ അന്തരീക്ഷം സൃഷ്ടിച്ചു. എന്നാല്‍ കോടതി പരിസരത്ത് കോണ്‍ഗ്രസ് രാഷ്ട്രീയക്കാരുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+