Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയെ കോണ്‍ഗ്രസില്‍ നിന്ന് സസ്പന്റ് ചെയ്യും

തിരുവനന്തപുരം: ശോഭനാ ജോര്‍ജ്ജിനെ വൈകാതെ കോണ്‍ഗ്രസില്‍ നിന്ന് സസ്പന്റ് ചെയ്യും. അതിനുള്ള തയ്യാറെടുപ്പിന് ശേഷമാണ് കെ പി സി സി പ്രസിണ്ട് ശോഭനയ്ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയത്.

പൊലീസ് ശോഭനയെ അറസ്റ് ചെയ്ത സാഹചര്യത്തില്‍ കെ പി സി സി യുടെ നടപടിയ്ക്കും ശക്തി കുറയില്ല. പൊലീസ് ശോഭനയെ അറസ്റ് ചെയ്തതുകൊണ്ട് ഇനി കെ പി സി സി യുടെ കാരണം കാണിയ്ക്കല്‍ നോട്ടീസിന് മറുപടി നല്‍കുക അനായാസമല്ല. ആശുപത്രിയിലാണെങ്കിലും വക്കീലുമായി കൂടി ആലോചിയ്ക്കണമെങ്കില്‍ പൊലീസിന്റെ അനുവാദം വേണ്ടിവരും.

നടപടി പൂര്‍ത്തിയാക്കല്‍ എന്ന ലക്ഷ്യത്തോടെയാണ് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയത്. മറുപടിയില്‍ ശോഭന മാപ്പ് പറഞ്ഞാലും കെ പി സി സി യുടെ നടപടി ശക്തം തന്നെയായിരിയ്ക്കും. പ്രശ്നങ്ങള്‍ അംബികാ സോണിയുമായി ചര്‍ച്ച ചെയ്തതായി കെ പി സി സി അദ്ധ്യക്ഷന്‍ കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. എന്നാലും ശോഭനയുടെ മറുപടി കിട്ടിയശേഷം കേന്ദ്രനേതൃത്ത്വവുമായി ആലോചിച്ച ശേഷമായിരിയ്ക്കും നടപടി. നേരത്തേ തന്നെ അംബികാ സോണിയുമായി ആലോചിച്ചിട്ടുള്ളതുകൊണ്ട് കാര്യങ്ങള്‍ അറിയിച്ചാല്‍ മാത്രം മതിയാവും.

ശനിയാഴ്ച കെ പി സി സി യുടെ നിര്‍വാഹക സമിതി യോഗം നടക്കുന്നുണ്ട്. ഇതില്‍ ശോഭനയ്ക്ക് എതിരെ ഉള്ള നടപടി ആയിരിയ്ക്കും പ്രധാന ചര്‍ച്ചാ വിഷയം. പത്മജയ്ക്ക് എതിരെ കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയതും ചര്‍ച്ചയ്ക്ക് വന്നേയ്ക്കും. പക്ഷേ പത്മജയ്ക്ക് മറുപടി നല്‍കാന്‍ 15 ദിവസം ഉള്ളതുകൊണ്ട് ഈ വിഷയത്തിന് ശക്തി കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+