ശോഭനാ ജോര്‍ജ്ജിനെ റിമാന്റ് ചെയ്തു
തിരുവനന്തപുരം: വ്യാജരേഖാക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ് ചെയ്ത ശോഭനാ ജോര്‍ജ്ജ് എംഎല്‍എയെ കോടതി റിമാന്റ് ചെയ്തു. ഒക്ടോബര്‍ 11വരെ ശോഭനയെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടുകൊണ്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് ഉത്തരവിട്ടത്.
വഞ്ചിയൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന ശോഭനാ ജോര്‍ജ്ജ് എംഎല്‍എ കോടതി വളപ്പില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് അവരെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശോഭനയെ ആരോഗ്യപ്രശ്നം മൂലം കോടതിയില്‍ ഹാജരാക്കാന്‍ നിര്‍വാഹമില്ലെന്ന് ക്രൈംബ്രാഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അറിയിച്ചു. തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.ജെ. ജോസ് നേരിട്ട് ജനറല്‍ ആശുപത്രിയില്‍ ചെന്നാണ് ശോഭനയെ ഒക്ടോബര്‍ 11 വരെ റിമാന്റ് ചെയ്തത്.
പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ശോഭനയെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ശോഭനാ ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷയിന്മേല്‍ ഒക്ടോബര്‍ നാല് വെള്ളിയാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.












Click it and Unblock the Notifications