ബാംഗ്ലൂരില്‍ വീട് വാടകയ്ക്ക് നല്‍കുന്നതില്‍ നിയന്ത്രണം വരും
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ വീട് വാടകയ്ക്ക നല്‍കുന്നതില്‍ നിയന്ത്രണം വരും. ആള്‍ ആരാണെന്ന് തിരിച്ചറിയാതെ വീട് വാടകയ്ക്ക് നല്‍കരുതെന്ന് ബാംഗ്ലൂര്‍ പൊലീസ് വീടുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈയിടെ പൊലീസ് കൊന്ന അഞ്ച് തീവ്രവാദികള്‍ രണ്ട് മാസം ഒരു വീട്ടില്‍ താമസിച്ചിട്ടും വീട്ടുടമയ്ക്ക് അവരെ പറ്റി ഒന്നും അറിയാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു നിബന്ധന കൊണ്ടുവരാന്‍ ആലോചിയ്ക്കുന്നത്. ഇത്തരത്തിലുള്ള നിബന്ധന ദില്ലിയില്‍ നടപ്പിലാക്കിയിട്ടുണ്ട്.
കുറ്റവാളികള്‍ ഒളിച്ച് താമസിയ്ക്കാന്‍ ബാംഗ്ലൂര്‍ തിരഞ്ഞെടുക്കുക പതിവായിട്ടുണ്ട്. രാജീവ് ഗാന്ധി വധക്കേസിലെ ശിവരശനും കൂട്ടരും താമസിയ്ക്കാന്‍ തിരഞ്ഞെടുത്തത് ബാംഗ്ലൂരാണെന്നത് ശ്രദ്ധേയമാണ്.
പുതിയതായി താമസക്കാരെത്തിയാല്‍ അത് പൊലീസിനെ അറിയിയ്ക്കണമെന്ന നിബന്ധനയും ഏര്‍പ്പെടുത്താന്‍ ആലോചിയ്ക്കുന്നുണ്ട്.
കേരളത്തില്‍ നിന്ന് പഠിയ്ക്കാനും ജോലിയ്ക്കുമായി ബാംഗ്ലൂരിലെത്തുന്ന ഒട്ടേറെപേര്‍ക്ക് ഇത് വിഷമമുണ്ടാക്കിയേയ്ക്കും.












Click it and Unblock the Notifications