സുപ്രീംകോടതിയില്‍ ബോംബ് ഭീതി
ദില്ലി: സുപ്രീംകോടതിയില്‍ ബോംബ്വച്ചിട്ടുണ്ടെന്ന അജ്ഞാതഫോണ്‍ സന്ദേശം പരിഭ്രാന്തി പരത്തി. ഒക്ടോബര്‍ നാല് വെള്ളിയാഴ്ചയായിരുന്നു അജ്ഞാത ഫോണ്‍സന്ദേശം എത്തിയത്.
പൊലീസ് നായ്ക്കളും ബോംബ് നിര്‍വീര്യമാക്കുന്ന വിദഗ്ധരും ഉടനെ കോടതി കെട്ടിടത്തിലേക്ക് കുതിച്ചു. ഫയര്‍ ഫോഴ്സിനും ഇത്തരം ഒരു ഫോണ്‍സന്ദേശം വെള്ളിയാഴ്ച രാവിലെ 11മണിയോടെ കിട്ടിയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘവും കോടതി കെട്ടിടത്തിലേക്ക് കുതിച്ചു.
ഏറെ നേരത്തെ തിരച്ചിലിന് ശേഷവും അപായകരമായ യാതൊന്നും കണ്ടെത്താനായില്ല. ദില്ലിയിലെ പട്യാല കോടതിയില്‍ നിന്നാണ് അജ്ഞാതഫോണ്സന്ദേശമെത്തിയതെന്ന് കരുതുന്നു. എന്നാല്‍ കോടതി നടപടികള്‍ റദ്ദാക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റിസ് ബി.എന്‍. കൃപാല്‍ വിസമ്മതിച്ചു.
കഴിഞ്ഞ ദിവസം ദില്ലിയിലെ സെന്റ് സ്റീഫന്‍സ് ആശുപത്രിയില്‍ അഞ്ച് ബോംബുകള്‍ വച്ചിട്ടുണ്ടെന്ന് അജ്ഞാതസന്ദേശം എത്തിയിരുന്നു. ഈ വ്യാജ ഫോണ്‍ സന്ദേശം നല്കിയ വീരേന്ദര്‍ സിംഗിനെ പൊലീസ് അറസ്റ് ചെയ്തിരുന്നു.