തമിഴ്നാടിന് കാവേരിജലം നല്കണം: കോടതി
ദില്ലി: തമിഴ്നാടിന് 9,000 ക്യുസെക്സ് കാവേരിജലം ദിനംപ്രതി വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി കര്‍ണ്ണാടകത്തോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ നാല് വെള്ളിയാഴ്ചയാണ് സുപ്രീംകോടതി കാവേരിപ്രശ്നത്തില്‍ സുപ്രധാനമായ ഈ വിധി പ്രസ്താവിച്ചത്.
കാവേരി ജല അതോറിറ്റിയുടെ സപ്തംബര്‍ എട്ടിന്റെ വിധി അനുസരിക്കാനാണ് സുപ്രീംകോടതി കര്‍ണ്ണാടകസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സപ്തംബര്‍ എട്ടിന്റെ വിധിയില്‍ കര്‍ണ്ണാടകത്തോട് 9,000 ക്യുസെക്സ് കാവേരി ജലം ദിവസവും തമിഴ്നാടിന് നല്കാന്‍ കാവേരി നദീജല അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.
9,000 ക്യുസെക്സ് ജലം ദിനം പ്രതി മേട്ടൂര്‍ ഡാമിലേക്ക് വിട്ടുകൊടുക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കര്‍ണ്ണാടകത്തിനെതിരെ തമിഴ്നാട് നല്കിയ കോടതിയലക്ഷ്യകേസിന്മേല്‍ സുപ്രീംകോടതി ഒക്ടോബര്‍ 24ന് വിധി പറയും.












Click it and Unblock the Notifications