കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാന്റെ പാസ്പോര്‍ട്ട് കണ്ട് കെട്ടും

  • By Staff
Google Oneindia Malayalam News

മുംബൈ: കേസന്വേഷണം തീരുന്നതുവരെ പാസ്പോര്‍ട്ട് ഏല്‍പ്പിയ്ക്കാന്‍ പൊലീസ് ഹിന്ദി നടന്‍ സര്‍മാന്‍ ഖാനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ റോഡുവക്കത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ഒരാള്‍ സല്‍മാന്റെ കാറിടിച്ച് മരിച്ചിരുന്നു. ഈ കേസന്വേഷണം അവസാനിയ്ക്കുന്നതുവരെയാണ് പാസ്പോര്‍ട്ട് പൊലീസിനെ ഏല്‍പ്പിയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

സ്വകാര്യ ആവശ്യത്തിനോ ചലച്ചിത്രം ഷൂട്ട് ചെയ്യാനോ വിദേശത്ത് പോകണമെങ്കില്‍ സല്‍മാന്‍ പൊലീസിന്റെ അനുമതി തേടേണ്ടതുണ്ട്. സല്‍മാന്റെ വാഹനാപകട കേസ് അന്വേഷിയ്ക്കുന്ന പൊലീസ് കമ്മിഷണര്‍ അഹമ്മദ് ജാവേദാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. പൊലീസ് ആവശ്യപ്പെടുമ്പോഴൊക്കെ ബാന്ദ്രാ പൊലീസ് സ്റേഷനില്‍ ഹാജരാകാനും സല്‍മാന്‍ ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തിന് സാക്ഷിയായ സല്‍മാന്‍ ഖാന്റെ കസിന്‍ കമാല്‍ ഖാനെ പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X