ചെങ്ങന്നൂരില്‍ ഹര്‍ത്താല്‍
ആലപ്പുഴ: ശോഭനാ ജോര്‍ജ്ജ് എംഎല്‍എയുടെ അറസ്റില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ ഹര്‍ത്താല്‍ നടന്നു. ഒക്ടോബര്‍ നാല് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മുതല്‍ ആറ് വരെയായിരുന്നു ഹര്‍ത്താല്‍.
പക്ഷെ ശോഭനാ ജോര്‍ജ്ജ് എംഎല്‍എയുടെ അറസ്റ് വാര്‍ത്ത ഇപ്പോഴും ചെങ്ങന്നൂരിനെ കാര്യമായി ബാധിച്ചിട്ടില്ല. 1991 മുതല്‍ മൂന്നു തവണ നിയമസഭയിലേക്കയച്ച തങ്ങളുടെ എംഎല്‍എയുടെ അറസ്റ് വാര്‍ത്ത ചെങ്ങന്നൂര്‍കാര്‍ അല്പം അമ്പരപ്പോടെ സ്വീകരിച്ചുവെന്നല്ലാതെ ആരും കാര്യമായി പ്രതിഷേധമുയര്‍ത്തിയില്ല.
അറസ്റ് നടന്ന വ്യാഴാഴ്ച പ്രതിഷേധറാലിയോ പൊതുയോഗമോ ഒന്നും നടന്നില്ല. എംഎല്‍എയുടെ അറസ്റിനെ ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു മൗനമായിരുന്നു ചെങ്ങന്നൂരിലാകെ.
ചെങ്ങന്നൂര്‍കാരനായ ആലപ്പുഴ ഡിസിസി ജനറല്‍സെക്രട്ടറി അബി കുര്യാക്കോസ് അറസ്റിനെക്കുറിച്ച് പ്രതികരിച്ചില്ല. വ്യാജരേഖാപ്രശ്നവും ശോഭനാ ജോര്‍ജ്ജും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡിസിസി പ്രസിഡന്റ് സി.ആര്‍. ജയപ്രകാശ് ഒക്ടോബര്‍ ഒന്നിന് യോഗം വിളിച്ചുചേര്‍ത്തിരുന്നതായി അബി കുര്യാക്കോസ് പറഞ്ഞു.
ഈ പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന തീരുമാനം അനുസരിക്കാന്‍ ഓരോ കോണ്‍ഗ്രസുകാരനും ബാധ്യസ്ഥനാണെന്നും അബി കുര്യാക്കോസ് വ്യക്തമാക്കി. അറസ്റിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നായിരുന്നു ചെങ്ങന്നൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി സെക്രട്ടറിയുമായ ഡി. വിജയകുമാര്‍ അഭിപ്രായപ്പെട്ടത്. നിയമം അതിന്റെ വഴിക്ക്നീങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications