കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോയില്‍: തെങ്ങ് കൃഷിക്കാര്‍ വിഷമത്തില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇപ്പോഴും തുടരുന്ന പാമോയില്‍ ഇറക്കുമതി കേരകര്‍ഷകരെ വലയ്ക്കുന്നു. വെളിച്ചണ്ണയുടെ വില കുറഞ്ഞെങ്കിലും അതിനേക്കാള്‍ താഴ്ന വിലയ്ക്ക് പാമോയില്‍ കിട്ടുന്നതതാണ് വെളിച്ചണ്ണ വില്പന കുറയാന്‍ കാരണം.

മലേഷ്യയില്‍ വന്‍തോതിലാണ് പാമോയില്‍ ഉല്പാദിപ്പിയ്ക്കുനത്. അതകൊണ്ട് വന്‍തോതില്‍ അവര്‍ അത് കയറ്റി അയ്ക്കുന്നു. ശുദ്ധീകരിച്ച പാമോയിലും ശുദ്ധീകരിയ്ക്കാത്ത പാമോയിലും കേരളത്തിലെത്തുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന പാമോയില്‍ വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കാനും വന്‍ തോതില്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിലവാരം കുറഞ്ഞ വെളിച്ചെണ്ണ വില്പന തുടരുന്നത് ഭാവിയില്‍ വെളിച്ചെണ്ണ വില്പനയെ ദോഷകരമായി ബാധിയ്ക്കും. നാളികേര വികസന ബോര്‍ഡ് തേങ്ങയുടേയും വെളിച്ചണ്ണയുടേയും വിപണി മെച്ചപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യണമെന്നാണ് തെങ്ങ് കൃഷിക്കാരും വെളിച്ചെണ്ണ മില്ലുടമകളും പറയുന്നത്.

പാമോയിലിന്റെ ഇറക്കുമതി ചുങ്കം 200 ശതമാനമാക്കി ഉയര്‍ത്തുകയാണ് തെങ്ങ് കൃഷിക്കാരെ രക്ഷിയ്ക്കാനുള്ള മാര്‍ഗ്ഗം. മാത്രമല്ല വെളിച്ചണ്ണയ്ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വില്പന നികുതി കുറയ്ക്കുകയും വേണം.

തേങ്ങ ഉല്പാദനത്തില്‍ കേരളത്തിന്റെ മേല്കോയ്മ നഷ്ടപ്പെട്ടുകഴിഞ്ഞു. ആന്ധ്രാപ്രദേശും തമിഴ് നാടുമാണ് ഇപ്പോള്‍ തേങ്ങാ ഉല്പാദനത്തില്‍ മുന്നില്‍. ഇതുകൊണ്ട് വടക്കേ ഇന്ത്യയില്‍ നിന്ന് വെളിച്ചണ്ണ വാങ്ങനായി ആരും കേരളത്തില്‍ വരാത്ത അവസ്ഥയുമുണ്ട്. അവര്‍ പോകുന്നത് തമിഴ്നാട്ടിലേയ്ക്കും ആന്ധ്രയിലേയ്ക്കുമാണ്. ഇതും തെങ്ങ് കൃഷിക്കാരെ ദോഷകരമായി ബാധിച്ചിരിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X