സമരം: കലാമണ്ഡലം അടച്ചു
ചെറുതുരുത്തി: വിദ്യാര്‍ത്ഥി സമരം മൂലം കലാമണ്ഡലം അടച്ചിട്ടു.
അനിശ്ചിതകാലത്തേക്ക് കലാമണ്ഡലം അടച്ചിടുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിലാണ് അധികൃതര്‍ അറിയിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മൂന്ന് ദിവസമായി സമരത്തിലാണ്.
ഡിഗ്രി പരീക്ഷ ഉടന്‍ നടത്തുക, കലാമണ്ഡലം കോഴ്സുകള്‍ക്ക് സര്‍വകലാശാല അംഗീകാരം നല്കുക, കലാമണ്ഡലത്തിന് പുറത്തുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുക എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയിരിക്കുന്ന ആവശ്യങ്ങള്‍.












Click it and Unblock the Notifications