ലണ്ടനില്‍ കേരളോത്സവം
തിരുവനന്തപുരം: ലണ്ടനില്‍ കേരളോത്സവം. ഭാരതീയ വിദ്യാ ഭവനാണ് 14 ദിവസം നീളുന്ന കോരളോത്സവം ലണ്ടനില്‍ നടത്തുന്നത്.
സപ്തംബര്‍ 27 ന് കെപി സി സി പ്രസിഡണ്ട് കെ മുരളീധരനാണ് ഉത്സവം ഉത്ഘാടനം ചെയ്തത്. കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ഉത്സവത്തോടൊപ്പം നടത്തുന്നുണ്ട്. കെ വി രവിശങ്കറുടെ ഫോട്ടോ പ്രദര്‍ശനം, ശാസ്ത്രീയ സംഗീത മേള എന്നിവയും മേളയോടനുബന്ധിച്ചുണ്ട്. നെയ്തുകാരന്‍ എന്ന ചലച്ചിത്രം, നടന്‍ മുരളി അഭിനയിയ്ക്കുന്ന ലങ്കാലക്ഷ്മി എന്ന നാടകം എന്നിവയും പ്രദര്‍ശിപ്പിയ്ക്കുന്നുണ്ട്. ഇന്ത്യയും ബ്രിട്ടണും തമ്മിലുളള ബന്ധം സക്തമാക്കാനാണ് ഈ പ്രദര്‍ശനം. ഒക്ടോബര്‍ പത്തിന് മേള അവസാനിയ്ക്കും.












Click it and Unblock the Notifications