കൊച്ചിന്‍ഷിപ്പ്യാര്‍ഡ്: ഓഹരിവില്ക്കില്ല
ദില്ലി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം ഉടനെയൊന്നുമുണ്ടാകില്ലെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി വേദ്പ്രകാശ്ഗോയല്‍ വ്യക്തമാക്കി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അടിയന്തരമായി സ്വകാര്യവല്ക്കരിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ധാരാളം പുതിയ കരാറുകള്‍ കിട്ടിയിട്ടുണ്ട്. വിവിധ എണ്ണക്കമ്പനികള്‍ക്ക് തീരക്കടലില്‍ പ്ലാറ്റ് ഫോമുകള്‍ നിര്‍മ്മിക്കുന്ന ജോലികളും ഇതില്‍ പെടുന്നു. ഇത് ഷിപ്പ്യാര്‍ഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ഇപ്പോള്‍ 2,222 ജീവനക്കാരുണ്ട്. കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന 1,000 പേരുമുണ്ട്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഒരേയൊരു പൊതുമേഖലാസ്ഥാപനമാണിത്. എങ്കിലും 2001ല്‍ ഷിപ്പ്യാര്‍ഡിന്റെ ലാഭം കുറഞ്ഞു. 2000-2001ല്‍ 44.39 കോടിയായിരുന്നു ലാഭമെങ്കില്‍ 2001-2002ല്‍ ഇത് 38.49 കോടിയായി കുറഞ്ഞു.
ഉള്‍നാടന്‍ ജലഗതാഗതത്തിനുള്ള ചെറുകപ്പല്‍ നിര്‍മ്മിക്കുന്നതിന് ഷിപ്പ്യാര്‍ഡ് പങ്കാളികളെ തേടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും ഏറ്റെടുക്കാനും ഷിപ്പ്യാര്‍ഡിന് താല്പര്യമുണ്ട്.












Click it and Unblock the Notifications