Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭന വിശദീകരണം മറ്റൊരാള്‍ വശം കൊടുത്തയയ്ക്കും

തിരുവനന്തപുരം: കെ പി സി സി നല്‍കിയ കാരണം കാണിയ്ക്കല്‍ നോട്ടീസിനുള്ള വിശദീകരണം ശോഭന മറ്റൊരാള്‍ വശം കൊടുത്തയയ്ക്കും. ശോഭന തന്നെ കെ പി സി സി പ്രസിഡണ്ടിനോട് പറഞ്ഞതാണ് ഇക്കാര്യം.

ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച രാവിലെ ശോഭന കെ പി സി സി പ്രസിഡണ്ട് കെ മുരളീധരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അറസ്റിലാവുന്നെങ്കില്‍ വിശദീകരണം മറ്റൊരാള്‍ വശം കൊടുത്തയയ്ക്കാമെന്ന് അപ്പോഴാണ് ശോഭന മുരളീധരനോട് പറഞ്ഞത്.

വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ആന്റണിയ്ക്കെതിരെ പ്രതികരിച്ചതും വ്യാജരേഖ കേസില്‍ പ്രതിയായതുമാണ് കാരണം കാണിയ്ക്കല്‍ നോട്ടീസിന് കാരണം. മുഖ്യമന്ത്രിയ്ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ മാപ്പ് പറഞ്ഞുകൊണ്ടും വ്യാജരേഖ ചമച്ചത് സംബന്ധിച്ച് തനിയ്ക്ക് യാതൊന്നും അറിയില്ലെന്നും കാണിച്ച് വിശദികരണം നല്‍കുമെന്ന് ശോഭന വ്യാഴാഴ്ച തന്നെ വാര്‍ത്താ ലേഖകരോട് പറഞ്ഞിരുന്നു.

ഒക്ടോബര്‍ നാല് വെള്ളിയാഴ്ച വൈകീട്ടിന് മുമ്പ് ശോഭന വിശദികരണം കെ പി സി സി പ്രസിഡണ്ടിന് നല്‍കേണ്ടതുണ്ട്. ഇപ്പോള്‍ മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുന്ന ശോഭന വൈകുന്നേരത്തിന് മുമ്പ് വിശദീകരണം മറ്റൊരാള്‍ വശം മുരളീധരന് നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+