ഹൈകമാണ്ട് ശോഭനയുടെ സസ്പന്‍ഷന്‍ ആവശ്യപ്പെടും
ദില്ലി: ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കെ പി സി സി നിര്‍വാഹക സമിതി യോഗത്തില്‍ ഹൈകമാണ്ട് ശോഭനയുടെ സസ്പന്‍ഷന്‍ ആവശ്യപ്പെടും.
യോഗത്തില്‍ ഹൈകമാണ്ടിന്റെ പ്രതിനിധിയായി എ ഐ സി സി സെക്രട്ടറി ഹരിപ്രസാദ് പങ്കെടുക്കുന്നുണ്ട്. ഹൈകമാണ്ടിന്റെ നിലപാട് അറിയിയ്ക്കാന്‍ കൂടിയാണിത്. ശോഭനാ ജോര്‍ജ്ജിന്റെ അറസ്റും മറ്റ് വിവരങ്ങളും കെ മുരളീധരന്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണിയെ അറിയിച്ചുട്ടുണ്ട്.
കേരളത്തില്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഗ്രൂപ്പ് പ്രവര്‍ത്തനവും പാര്‍ട്ടിക്കാര്‍ തന്നെ സര്‍ക്കാരിനെതിരെ തിരിയുന്നതും മനസ്സിലാക്കാനും ഹൈകമാണ്ടിന്റെ നിലപാട് വ്യക്തമാക്കാനും കൂടിയാണ് ഹരിപ്രസാദ് നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നത്.












Click it and Unblock the Notifications