കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭനാ ജോര്‍ജ്ജിന് ജാമ്യം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജരേഖാക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ് ചെയ്ത ശോഭനാ ജോര്‍ജ്ജ് എംഎല്‍എയ്ക്ക് കോടതി ജാമ്യം നല്കി. ഒക്ടോബര്‍ നാല് വെള്ളിയാഴ്ചയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശോഭനാ ജോര്‍ജ്ജിന് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.

പൊലീസ് ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാവുക, അന്വേഷണത്തില്‍ യാതൊരുവിധത്തിലും ഇടപെടാതിരിക്കുക എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. കഴിഞ്ഞ ദിവസം ഒക്ടോബര്‍ 11വരെ ശോഭനയെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടുകൊണ്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.

ശോഭനയുടെ ജാമ്യപേക്ഷയിന്മേലുള്ള വാദം കേള്‍ക്കാനും വഞ്ചിയൂര്‍ കോടതിമുറിയ്ക്ക് പുറത്ത് ഒട്ടേറെ ആളുകള്‍ തിങ്ങിക്കൂടിയിരുന്നു.

കഴിഞ്ഞ ദിവസം അറസ്റിലായ ശോഭനാ ജോര്‍ജ്ജ് വഞ്ചിയൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ കോടതി വളപ്പില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് അവരെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശോഭനയെ ആരോഗ്യപ്രശ്നം മൂലം കോടതിയില്‍ ഹാജരാക്കാന്‍ നിര്‍വാഹമില്ലെന്ന് ക്രൈംബ്രാഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അറിയിച്ചു. തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.ജെ. ജോസ് നേരിട്ട് ജനറല്‍ ആശുപത്രിയില്‍ ചെന്നാണ് ശോഭനയെ ഒക്ടോബര്‍ 11 വരെ റിമാന്റ് ചെയ്തത്.

പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ശോഭനയെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X