Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയുടെ അറസ്റ്: കേരളത്തില്‍ ഇതാദ്യം

തിരുവനന്തപുരം: ഒരു വനിതാ എംഎല്‍എ ക്രിമിനല്‍ കേസില്‍ പ്രതിയായി അറസ്റ് ചെയ്യപ്പെടുന്നത് കേരളത്തിലെ നിയമസഭാ ചരിത്രത്തില്‍ ആദ്യ സംഭവം. അങ്ങിനെ ശോഭനാ ജോര്‍ജ്ജ് എംഎല്‍എയുടെ അറസ്റ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അദ്ധ്യായമായി.

ഒരു നിയമസഭയെപ്പോലും മറിച്ചിടാവുന്ന തരത്തില്‍ വ്യാജരേഖനിര്‍മ്മിച്ച കേസില്‍ ഒരു വനിതാ എംഎല്‍എ അറസ്റ് ചെയ്യപ്പെടുന്നത് ഒരു പക്ഷേ ഇന്ത്യയിലും ആദ്യത്തെ കഥയായിരിക്കാം.

അതേ സമയം നിയമസഭാംഗങ്ങള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകുന്ന സംഭവം കേരളത്തില്‍ ആദ്യസംഭവമൊന്നുമല്ല.

ഗ്രാഫൈറ്റ് അഴിമതിക്കേസില്‍പ്പെട്ട് ആര്‍. ബാലകൃഷ്ണപിള്ള എം.എല്‍.എ. അറസ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നീട് കോടതി അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തു. ഗ്രാഫൈറ്റ് അഴിമതിക്കേസില്‍ പിള്ള ഒരാഴ്ചയോളം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍കിടന്നു.

തലശേരിയിലെ സി.പി.എം. എം.എല്‍.എ. എ.വി. രാജന്‍മാസ്റര്‍ ജീവപര്യന്ത തടവ് ലഭിച്ചിട്ടാണ് മൂന്നുമാസത്തോളം ജയില്‍ശിക്ഷയനുഭവിച്ചത്.

തൃശൂരില്‍ ചെത്തുതൊഴിലാളി സമരം അക്രമാസക്തമാവുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ കെ.പി. രാജേന്ദ്രന്‍ എംഎല്‍എയെ അറസ്റ് ചെയ്തിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ ഇപ്പോഴത്തെ മന്ത്രി എം.വി. രാഘവനെ അറസ്റ് ചെയ്തതും വിവാദമായിരുന്നു. പിന്നീട് ഇതേ കേസില്‍ ഇപ്പോഴത്തെ മന്ത്രിയായ കെ സുധാകരന്‍ എം എല്‍ എ യും അറസ്റിലായിരുന്നു.

കേരളത്തില്‍ ക്രിമിനല്‍ കേസില്‍ രാഷ്ട്രീയക്കാര്‍ അറസ്റിലാകാറുണ്ടെങ്കിലും പലപ്പോഴും അറസ്റിന് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ശോഭനയുടെ അറസ്റിന് പിന്നില്‍ പ്രത്യക്ഷരാഷ്ട്രീയതാല്പര്യങ്ങള്‍ ഉണ്ടെന്ന് പറയാനാവില്ല. അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് കണ്ടെത്തേണ്ടിയിരിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+