തമിഴ്നാടിന് വെള്ളം കൊടുക്കണ്ടെന്ന് കര്‍ണാടക മന്ത്രിസഭ
ബാംഗ്ലൂര്‍: സുപ്രീം കോടതി വിധി അനുസരിച്ച തമിഴ്നാടിന് കാവേരീ ജലം കൊടുക്കണ്ടെന്ന് കര്‍ണാടകത്തിന്റെ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒക്ടോബര്‍ അഞ്ചിന് വിളിച്ച് ചേര്‍ത്ത പ്രത്യേക മന്ത്രിസഭായോഗമാണ് ഈ തീരുമാനം എടുത്തത്. സുപ്രീം കോടതി വിധി വന്ന ഉടനെ തന്നെ കര്‍ണാടകത്തിന്റെ മുഖ്യമന്ത്രി എസ് എം കൃഷ്ണ വെള്ളം കൊടുക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ ശരിവച്ചുകൊണ്ടാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്.
മാണ്ഡ്യ, മൈസൂര്‍ പ്രദേശത്ത് ഇപ്പോള്‍ കര്‍ഷകര്‍ സമരം നടത്തുകയാണ്. നിറുത്തി വച്ചിരുന്ന സമരം സുപ്രീം കോടതി വിധിയെതുടര്‍ന്നാണ് വീണ്ടും തുടങ്ങിയത്. ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേയ്ക്ക് തീവണ്ടികളും ബസുകളും ഒന്നും തന്നെ ഓടുന്നില്ല.


Click it and Unblock the Notifications