സിങ്കപ്പൂരില്‍ നിന്ന് നിക്ഷേപകരെ ആകര്‍ഷിയ്ക്കാന്‍ ശ്രമം
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സിങ്കപ്പൂരില്‍ നിന്നും കേരളത്തിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് കേരള സര്‍ക്കാര്‍.
നിക്ഷേപകരെ കൊണ്ടുവരുന്നതിനുള്ള വഴിയൊരുക്കുന്നതിനായി കേരളം പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് എന്ന അന്താരാഷ്ട്ര മാനേജ്മെന്റ് സ്ഥാപനത്തെ നിര്‍ദ്ദേശകരായി നിയമിച്ചിരിയ്ക്കുകയാണ്. മികച്ച വിദേശ കമ്പനികള്‍ വ്യവസായം തുടങ്ങണമെങ്കില്‍ ഇത്തരത്തിലുള്ള അന്താരാഷ്ട്ര കമ്പനികള്‍ ഉപദേശിയ്ക്കണം. അതിനായാണ് ഈ കമ്പനിയെ നിര്‍ദ്ദേശകരായി സര്‍ക്കാര്‍ നിയമിച്ചത്.
വ്യവസികളെ കേരളത്തിലേയ്ക്ക് കൊണ്ടുവരുക എന്ന ലക്ഷ്യവുമായി വ്യവസായ വകുപ്പ് മന്ത്രി ജര്‍മനിയും ഫ്രാന്‍സും സന്ദര്‍ശിച്ചിരുന്നു. വരും ദിവസങ്ങളില്‍ സിങ്കപ്പൂരും ഗള്‍ഫ് രാജ്യങ്ങളും ഇതിനായി സന്ദര്‍ശിയ്ക്കാനും മന്ത്രി ഉദ്ദേശിയ്ക്കുന്നുണ്ട്. സിങ്കപ്പൂരിന്‍ നിന്ന് പല വ്യവസായങ്ങളും ഒഴിഞ്ഞുപോവുകയാണ്. ഇതില്‍ കുറച്ച് പേരെയെങ്കിലും കേരളത്തിലേയ്ക്ക് കൊണ്ടുവരുകയാണ് ഉദ്ദേശം.
കേരളത്തില്‍ സാദ്ധ്യമാവുന്ന വ്യവസായങ്ങളുടെ പട്ടിക നല്‍കാന്‍ സര്‍ക്കാര്‍ എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന്റെ നിര്‍ദ്ദേശങ്ങളും ഈ വ്യവസായ സാദ്ധ്യതാ മേഘലകളും 2003 ജനുവരിയില്‍ കേരളത്തില്‍ നടക്കുന്ന ലോക നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിയ്ക്കും.
വിനോദ സഞ്ചാരം, വിദ്യാഭ്യാസം, വിവരസാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ, ആരോഗ്യ പരിപാലനം, ഭക്ഷണ നിര്‍മ്മാണം എന്നീ മേഘലകളിലെ നിക്ഷേപമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കേരളത്തിലെ മാറിയ തൊഴില്‍ സാഹചര്യം ലോകത്ത് എമ്പാടുമുള്ള നിക്ഷേപകരെ അറിയിയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഗള്‍ഫ് നാടുകളിലെ ജോലിസാദ്ധ്യത കുറഞ്ഞതുകൊണ്ട് കേരളത്തില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാതെ നിവര്‍ത്തിയില്ല. കേരളത്തില്‍ 45 ലക്ഷം തൊഴില്‍ രഹിതരാണുള്ളത്. സര്‍ക്കാര്‍ തൊഴില്‍ ദായകനല്ലാതായിക്കൊണ്ടിരിയ്ക്കുന്ന ഈ അവസരത്തില്‍ ഇവര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങല്‍ ഒരുക്കാന്‍ അനുയോജ്യമായ സാഹചര്യം ഉണ്ടാക്കിയേ കഴിയൂ.












Click it and Unblock the Notifications