Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏണ്‍സ്റ് ആന്റ് യംഗ് തിരുവനന്തപുരത്ത് തുടങ്ങുന്നു

തിരുവനന്തപുരം: ഏണ്‍സ്റ് ആന്റ് യംഗ് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഓഫീസ് തുടങ്ങുന്നു. കമ്പനിയുടെ മദ്ധ്യ പൂര്‍വ ഓഫീസിന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങളാണ് ടെക്നോപാര്‍ക്കില്‍ തുടങ്ങുന്നത്.

ഇതോടെ ഇപ്പോള്‍ 12 രാജ്യങ്ങളിലെ 17 ഓഫീസുകളിലായി നടക്കുന്ന ഭരണ ജോലികള്‍ (ബായ്ക്ക് ഓഫീസ് ഓപ്പറേഷന്‍സ്) തിരുവനന്തപുരത്തെ ഓഫീസിലാവും. വൈകാതെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സോഫ്റ്റ്വേര്‍ നിര്‍മ്മാണജോലികളും തുടങ്ങുമെന്ന് കമ്പനിയുടെ മദ്ധ്യ പൂര്‍വ ഓഫീസിന്റെ മേധാവിയായ ഖുസ്രൂ ദബീര്‍ അലി പറഞ്ഞു. ഭരണ ജോലികള്‍ നടത്തുന്നതില്‍ നിന്ന് ഈ കമ്പനിയ്ക്ക് 900 കോടി ഡോളര്‍ വിറ്റുവരവുണ്ട്. ഇത്രയും മികച്ച ഒരു കമ്പനി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് സര്‍ക്കാര്‍ അധികൃതര്‍.

ഓഡിറ്റിംഗ്, നികുതി വിഷയങ്ങള്‍, കോര്‍പ്പറേറ്റ് ഫിനാന്‍സ്, ഓണ്‍ലൈന്‍ സെക്യൂറിററി, എന്റര്‍പ്രൈസ് റിസ്ക് മാനേജ്മെന്റ് തുടങ്ങിയ മേഘലകളിലാണ് ഈ കമ്പനിയുടെ പ്രധാന പ്രവര്‍ത്തനം. കമ്പനി ടെക്നോപാര്‍ക്കില്‍ താല്കാലികമായി സ്ഥലം എടുത്തുകഴിഞ്ഞു. കൂടുതല്‍ സ്ഥലം പാട്ടത്തിന് എടുക്കാനായി അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുകയാണ് കമ്പനി അധികൃതര്‍.

ഭരണ ജോലികള്‍ നടത്താന്‍ കൊള്ളാവുന്ന വിവിധ രാജ്യങ്ങളെക്കുറിച്ച് കഴിഞ്ഞ ഒരുവര്‍ഷമായി കമ്പനി പഠനം നടത്തുകയായിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരം ടെക്നോപാര്‍ക്ക് തിരഞ്ഞെടുത്തത്. ഇനി ഈ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകുന്ന പ്രശ്നമില്ല. കമ്പനിയുടെ മേധാവി ദാബിര്‍ അലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+