വേണുക്കുട്ടന്‍നായര്‍ക്കെതിരെ നടി
തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് നാടകസംവിധയകന്‍ പി.കെ. വേണുക്കുട്ടന്‍നായര്‍ക്കെതിരെ നാടകനടിയുടെ പരാതി. നടി ഗംഗാബോസാണ് പരാതിക്കാരി.
അയല്‍പക്കത്തെ ഏഴുവയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് പി.കെ. വേണുക്കുട്ടന്‍നായര്‍ ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്. വേണുക്കുട്ടന്‍നായരുടെ അന്നകരിനീന എന്ന നാടകത്തില്‍ അഭിനയിക്കുന്ന വേളയില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഗംഗാബോസ് വനിതാകമ്മീഷനില്‍ പരാതിപ്പെട്ടിരിക്കുന്നത്.
കാര്‍ത്തികതിരുനാള്‍ തിയറ്ററില്‍ നാടകത്തിന്റെ ആദ്യാവതരണം കഴിഞ്ഞപ്പോള്‍ ഗംഗാബോസിന്റെ സംഭാഷണശൈലി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് വേണുക്കുട്ടന്‍നായര്‍ പറഞ്ഞു. പ്രത്യേക റിഹേഴ്സലിനായി തന്റെ മുടവന്‍മുഗളിലെ വീട്ടിലെത്താന്‍ വേണുക്കുട്ടന്‍നായര്‍ ഗംഗാബോസിനോട് ആവശ്യപ്പെട്ടു. പിറ്റേന്ന് മുടവന്‍മുകളിലെ വീട്ടില്‍ ഭര്‍ത്താവുമൊന്നിച്ച് ഗംഗാബോസ് റിഹേഴ്സലിനെത്തി. റിഹേഴ്സല്‍ രണ്ടുമണിക്കൂര്‍ നീളുമെന്നതിനാല്‍ അത് കഴിഞ്ഞ് എത്താമെന്ന് പറഞ്ഞ് ഭര്‍ത്താവ് മടങ്ങിപ്പോയി. തുടര്‍ന്ന് വേണുക്കുട്ടന്‍നായര്‍ ബലംപ്രയോഗിച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഗംഗാബോസ് പരാതിയില്‍ പറയുന്നു. അന്ന് അവിടെനിന്ന് താന്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും ഗംഗാബോസ് പറഞ്ഞു.
ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം വേണുക്കുട്ടന്‍നായരുമായി വഴക്കിട്ടു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്മേലാണ് താന്‍ അന്നകരിനീനയില്‍ അഭിനയം തുടര്‍ന്നതെന്നും ഗംഗാബോസ് പറഞ്ഞു. ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ആവശ്യമെങ്കില്‍ താന്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും വേണുക്കുട്ടന്‍നായരുടെ മുഴുവന്‍ അവാര്‍ഡുകളും സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നും ഗംഗാബോസ് പരാതിയില്‍ പറഞ്ഞു.
പരാതിയിന്മേല്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം. കമലം പറഞ്ഞു.












Click it and Unblock the Notifications