കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടാമ്പിയിലെ പുതിയ നെല്ലിനങ്ങള്‍- ഹര്‍ഷ, ശ്വേത

  • By Super
Google Oneindia Malayalam News

തൃശൂര്‍: പട്ടാമ്പി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റേഷന്‍(ആര്‍എആര്‍എസ്) പുതിയ രണ്ട് സങ്കരയിനം നെല്‍വിത്തുകള്‍ വികസിപ്പിച്ചു. കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ കാര്‍ഷിക ഗവേഷണ കേന്ദ്രം.

ഹര്‍ഷ, ശ്വേത എന്നിങ്ങനെ പേരിട്ടിരിക്കുന്ന ഈ നെല്‍വിത്തുകള്‍ ഒക്ടോബര്‍ 10ന് പുറത്തിറക്കും. അന്ന് ആര്‍എആര്‍എസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്.

ഈ കേന്ദ്രം ഇതിനകം 55 ഓളം വിവിധയിനം പട്ടാമ്പിവിത്തുകള്‍ വികസിപ്പിച്ചിട്ടുണ്ട്. നെല്ല്, പയര്‍, പൂച്ചെടികള്‍, വൈവിധ്യമാര്‍ന്ന നെല്‍ കൃഷിസംവിധാനം എന്നിവയിലെ ഗവേഷണത്തിലൂടെ ഈ കേന്ദ്രം ഇതിന് മുമ്പ് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു.

പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ 10ന് ആരംഭിക്കുന്ന ത്രിദിന ശില്പശാല പ്രശസ്ത കാര്‍ഷികവിദഗ്ധന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ ഉദ്ഘാടനം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X