സോഫ്റ്റ്വേര്‍ എഞ്ചിനിയര്‍ അപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐ ബി എസ് സോഫ്റ്റ്വേര്‍ സര്‍വീസസ് എന്ന സ്ഥാപനത്തിലെ പ്രോജക്ട ലീഡര്‍ പ്രശാന്ത് വര്‍മ്മ (29) അപകടത്തില്‍ മരിച്ചു.
തിരുവനന്തപുരം ഉള്ളൂരിലൂടെ വെള്ളിയാഴ്ച രാത്രി ഭാര്യ ദീപ്തിയോടൊപ്പം മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ബൈക്ക് കാറില്‍ ഇടിയ്ക്കുകയായിരുന്നു. രണ്ട് മണിയ്ക്കൂറുകഴിഞ്ഞാണ് പ്രശാന്തിനെ മെഡിയ്ക്കല്‍ കോളെജില്‍ പ്രവേശിപ്പച്ചത്. ഐ ബി എസിലെ തന്നെ ജിവനക്കാരിയായ ദീപ്തി ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഐ ബി എസ് ടെക്നോപാര്‍ക്കില്‍ തുടങ്ങിയപ്പോള്‍ ചേര്‍ന്ന 50 ജീവനക്കാരില്‍ ഒരാളാണ് പ്രശാന്ത്. കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയാണ് പ്രശാന്ത്.












Click it and Unblock the Notifications