Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസം: ചൈനയിലേക്ക് നോക്കണം

കൊച്ചി: വിനോദസഞ്ചാരത്തിന്റെ കാര്യത്തില്‍ കേരളം ചൈനയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി അമിതാഭ് കാന്ത്. കൊച്ചിയില്‍ നടക്കുന്ന വിനോദസഞ്ചാരമേളയായ ട്രാവല്‍ മാര്‍ട്ടില്‍ സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്.

കേരളവും ഇന്ത്യയും ചൈനയിലെ വിപണയെ കാര്യമായി നോക്കേണ്ടതുണ്ട്. ചൈനയില്‍ ഏകദേശം 1.4 കോടി യാത്രക്കാരുണ്ട്. നമ്മുടെ വിനോദസഞ്ചാരപദ്ധതികള്‍ ചൈനയില്‍ പ്രചരിപ്പിക്കാന്‍ നോക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ ചൈനയില്‍ ഈ ആവശ്യത്തിനായി ഒരു ഓഫീസ് തുറക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. - അദ്ദേഹം പറഞ്ഞു.

വികസിത രാജ്യങ്ങളില്‍ നിന്ന് വിനോദസഞ്ചാരം ഇപ്പോള്‍ വികസ്വര രാഷ്ട്രങ്ങളിലേക്ക് നീങ്ങുകയാണ്. ചൈന, തുര്‍ക്കി, ഇന്ത്യ എന്നിവ ടൂറിസം മേഖലയിലെ വളര്‍ച്ചാകേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്നു. വന്‍ വരുമാനത്തില്‍ നിന്നും ചെറിയ ചെറിയ വരുമാനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ആഭ്യന്തര ടൂറിസത്തെയും നമ്മള്‍ പ്രോത്സാഹിപ്പിക്കണം. - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+