കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാള്‍ മന്ത്രിസഭയെ രാജാവ് പുറത്താക്കി

  • By Staff
Google Oneindia Malayalam News

കാട്ട്മണ്ഡു: ഷേര്‍ ബഹാദൂര്‍ ദൂബെയുടെ നേതൃത്വത്തിലുള്ള നേപ്പാളിലെ കെയര്‍ടേക്കര്‍ മന്ത്രിസഭയെ രാജാവ് ഗ്യാനേന്ദ്ര പുറത്താക്കി. ഒക്ടാബര്‍ നാല് വെള്ളിയാഴ്ച രാത്രിയായിരുന്നു രാജാവിന്റെ ഈ തീരുമാനം.

അടുത്തമാസം നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റുന്നതായും രാജാവ് വ്യക്തമാക്കി.

ദൂബെ നേപ്പാള്‍ ഭരിയ്ക്കാന്‍ പ്രാപ്തനല്ലെന്ന് പറഞ്ഞായിരുന്നു പുറത്താക്കല്‍. ദേശത്തോടായി ചെയ്ത പ്രഭാഷണത്തിലാണ് ഗ്യാനേന്ദ്ര രാജാവ് ഇങ്ങനെ പറഞ്ഞത്. പുതിയ പ്രധാനമന്ത്രി ക്ലീന്‍ ഇമേജ് ഉള്ള ഒരാളായിരിയ്ക്കുമെന്നും രാജാവ് പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ തീരുമാനിയ്ക്കുന്നതുവരെ താന്‍ തന്നെയായിരിയ്ക്കും രാഷ്ട്രീയ അധികാരവും കൈയാളുകയെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചു ദിവസത്തിനുള്ളില്‍ പുതിയ പ്രധാനമനത്രിയെ പ്രഖ്യാപിയ്ക്കും. എന്നാല്‍ തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്ന് രാജാവ് വ്യക്തമാക്കിയില്ല. ദുബെ രാജാവിനെകണ്ട് പൊതുതിരഞ്ഞെടുപ്പ് ഒരുവര്‍ഷത്തേയ്ക്ക് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ് തീവ്രവാദികളുടെ അക്രമം കൂടിയതുകൊണ്ടാണ് ഇങ്ങനെ ആവശ്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ട് പിന്നാലേയാണ് ദുബെയെ പുറത്താക്കിക്കൊണ്ട് രാജാവ് ഉത്തരവിറക്കിയത്.

ഭരണഘടനയുടെ അധിപന്‍ രാജാവാണെങ്കിലും പ്രധാനമന്ത്രിയെ പുറത്താക്കാന്‍ അദ്ദേഹത്തിന് അധികാരമില്ലെന്നാണ് മുന്‍ പ്രധാനമന്ത്രി ദുബെ പറയുന്നത്. തിരഞ്ഞെടുപ്പ് നടത്താന്‍ തന്നെയായിരുന്നു തന്റെ നീക്കം. പക്ഷേ എല്ലാ കക്ഷികളും ആവശ്യപ്പെട്ടതുകൊണ്ട് അത് നീട്ടി വച്ചെന്നേയുള്ളു. ദുബെ പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ 3000 ത്തിലേറെപേരാണ് മാവോയിസ്റ് തീവ്രവാദികളുടെ ആക്രമണത്തില്‍ മരിച്ചത്.

നേപ്പാളിലെ വിവിധ പാര്‍ട്ടികള്‍ രാജാവിന്റെ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X