ബില്‍ ഗേറ്റ്സ് ഇന്ത്യയില്‍ വരുന്നു
ദില്ലി: മൈക്രോസോഫ്റ്റ് ഉടമയായ ബില്‍ഗേറ്റ്സ് നവംബര്‍ 11 ന് ഇന്ത്യയില്‍ വരുന്നു. ബില്‍ഗേറ്റ്സിന്റെ ബില്‍ ആന്റ് മെലിന്റാ ഗേറ്റ് ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്ന എയ്ഡ്സ് നിവാരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിയ്ക്കാനാണ് ബില്‍ ഗേറ്റ്സ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തുന്നത്.
ബില്ലിന് ഒപ്പം ഒരു സംഘം ഉദ്യോഗസ്ഥന്മാരും വരുന്നുണ്ട്. നവംബര്‍ 14 വരെ ബില്‍ ഇന്ത്യയിലുണ്ടാവും. ബില്‍ഗേറ്റ്സിന്റെ യു എസിലെ സീറ്റിലുലുള്ള ഫൗണ്ടേഷന്‍ വാര്‍ത്താക്കുറിപ്പിലാണ് ഇത് അറിയിച്ചത്.
ആന്ധ്രാ പ്രദേശിന് എയ്ഡ്സ് നിരോധന പ്രവര്‍ത്തനങ്ങള്‍ക്കായി ബില്‍ഗേറ്റ്സ് രണ്ടര കോടി ഡോളര്‍ നല്‍കിയിട്ടുണ്ട്. ഇതേ പദ്ധതി അനുസരിച്ച് ആന്ധ്രയിലെ എല്ലാ പേര്‍ക്കും ഹെപ്പറ്റൈറ്റിസ് കുത്തിവയ്കപ് നല്‍കുന്ന പദ്ധതിയും സംസ്ഥാനം നടത്തുന്നുണ്ട്. വികസ്വര രാജ്യങ്ങളിലെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്താനാണ് ബില്ലിന്റെ ഫൗണ്ടേഷന്‍ പ്രവര്‍ത്തിയ്ക്കുന്നത്.
2400 കോടി ഡോളറിന്റെ ആസ്ഥിയുള്ള ഫൗണ്ടേഷന്‍ നടത്തുന്നത് ബില്ലിന്റെ അച്ഛന്‍ വില്ല്യം ഗേറ്റ്സാണ്.












Click it and Unblock the Notifications