കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി: കൃഷ്ണ പദയാത്ര നടത്തുന്നു

  • By Super
Google Oneindia Malayalam News

ബാംഗ്ലൂര്‍: കാവേരി പ്രശ്നത്തില്‍ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ പദയാത്ര നടത്തുന്നു. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് ആരംഭിച്ച് മൈസൂരിലെ കൃഷ്ണ രാജ സാഗര്‍ അണക്കെട്ട് വരെയാണ് പദയാത്ര.

ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച രാവിലെയാണ് 165 കിലോമീറ്റര്‍ ദൂരം താണ്ടുന്ന പദയാത്ര തുടങ്ങുക. കൃഷ്ണയുടെ കൂടെ കര്‍ണ്ണാടക സര്‍ക്കാരിലെ ഏതാനും മന്ത്രിമാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പദയാത്രയില്‍ പങ്കെടുക്കും. നേരത്തെ തമിഴ്നാടിന് 9000 ക്യുസെക്സ്വെള്ളം ദിനംപ്രതി വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി വിധിയെ എസ്.എം. കൃഷ്ണയും കര്‍ണ്ണാടകമന്ത്രിസഭയും സാധ്യമല്ലെന്ന് പറഞ്ഞ് തള്ളിയിരുന്നു.

ഈ പ്രതിസന്ധിയുടെ സമയത്ത് ഞാന്‍ നിങ്ങളോടൊപ്പമുണ്ടെന്ന് ജനങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു- കൃഷ്ണ പറഞ്ഞു. കാവേരി നദിതീരങ്ങളിലെ കര്‍ഷകരെ നേരിട്ട് കാണുമെന്നും കാവേരി പ്രശ്നത്തെക്കുറിച്ച് ജനങ്ങളെ പൊതുയോഗങ്ങളിലൂടെ ബോധവല്ക്കരിക്കുമെന്നും കൃഷ്ണ പറഞ്ഞു.

കര്‍ണ്ണാടകയില്‍ സ്ഥിരതാമസക്കാരായ തമിഴ്നാട്ടുകാര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. അക്രമമുണ്ടായേക്കുമെന്ന് ഭയന്നാണ് ഈ നാടുവിടല്‍. കര്‍ണ്ണാടകത്തിലെ തമിഴ്സംഘടനകളെല്ലാം കാവേരി പ്രശ്നത്തില്‍ കര്‍ണ്ണാടകക്കാരോട് ഒപ്പമാണ് നില്ക്കുന്നത്. അതേ സമയം സുപ്രീംകോടതി വിധി പുറത്തുവന്ന ശേഷം തമിഴ്നാട്ടുകാര്‍ ലോറിയില്‍ കയറി രക്ഷപ്പെടുന്നത് കണ്ടതായി കര്‍ണ്ണാടക പൊലീസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X