കൃഷ്ണയുടെ പദയാത്രയ്ക്ക് എതിര്‍പ്പ്
ബാംഗ്ലൂര്‍: കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണ ഒക്ടോബര്‍ ഏഴിന് നടത്താനിരിക്കുന്ന പദയാത്രയെ പ്രതിപക്ഷം എതിര്‍ത്തു. കാവേരി പ്രശ്നത്തില്‍ സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാനാണ് കൃഷ്ണ ഇപ്പോള്‍ പദയാത്രയ്ക്കൊരുങ്ങുന്നതെന്ന് ജനതാദള്‍(യു) സംസ്ഥാനപ്രസിഡന്റ് സി. ബൈരെഗൗഡ പറഞ്ഞു.
പദയാത്രയിലൂടെ കൃഷ്ണ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. അതുവരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒന്നിപ്പിച്ച് നിര്‍ത്തിയ ശേഷം രഹസ്യമായി പദയാത്ര നടത്താന്‍ തീരുമാനിച്ചത് ശരിയായില്ലെന്നും ബൈരെഗൗജ പറഞ്ഞു.
കൃഷ്ണ പദയാത്ര ഉടന്‍ റദ്ദാക്കണമെന്ന് കര്‍ണ്ണാടക ഫാര്‍മേഴ്സ് അസോസിയേഷന്‍ നേതാവ് പ്രൊഫ. എം.ഡി. നഞ്ചുണ്ടസ്വാമി പറഞ്ഞു. കാവേരിപ്രശ്നത്തില്‍ ചെയ്തുപോയ അബദ്ധങ്ങളടെ പരമ്പര മൂടിവയ്ക്കാനാണ് പദയാത്രയിലൂടെ മറ്റൊരു അബദ്ധം കൂടി കൃഷ്ണ ആവര്‍ത്തിക്കുന്നതെന്നും നഞ്ചുണ്ട സ്വാമി പറഞ്ഞു.
കാവേരി പ്രശ്നത്തില്‍ ഒറ്റക്കെട്ടായി സഹകരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മുതുകിലേറ്റ കുത്താണ് കൃഷ്ണയുടെ പദയാത്രാതീരുമാനമെന്ന് കന്നട ചലുവളിഗ നേതാവ് വട്ടല്‍ നാഗരാജ് പറഞ്ഞു. തളര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള തന്ത്രമാണ് ഈ യാത്രയെന്ന് മുതിര്‍ന്ന ജനതാദള്‍(യു ) നേതാവ് പി.ജി.ആര്‍. സിന്ധ്യ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications