കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്സിനിമക്കാരെ അറസ്റ് ചെയ്യണം: സ്വാമി

  • By Super
Google Oneindia Malayalam News

ചെന്നൈ: കാവേരി പ്രശ്നത്തില്‍ നെയ്വേലിയിലേക്ക് മാര്‍ച്ച്നടത്താന്‍ തുനിയുന്ന തമിഴ് സിനിമക്കാരെ പോട്ടാ നിയമപ്രകാരം അറസ്റ് ചെയ്യണമെന്ന് ജനതാ പാര്‍ട്ടി പ്രസിഡന്റ് ഡോ. സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ഈ മാര്‍ച്ച് ദേശവിരുദ്ധവും തമിഴ് വികാരം ആളിക്കത്തിക്കാന്‍ മനപൂര്‍വം ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും സ്വാമി കുറ്റപ്പെടുത്തി. കര്‍ണ്ണാടകയ്ക്ക് വൈദ്യുതി നിഷേധിക്കണമെന്നാവശ്യപ്പെട്ടാണ് ഒക്ടോബര്‍ 12ന് തമിഴ് സിനിമാപ്രവര്‍ത്തകര്‍ ഒന്നടങ്കം മാര്‍ച്ച് നടത്തുന്നത്.

സംവിധായകന്‍ ഭാരതീരാജയുടെ നേതൃത്വത്തില്‍ ക്രമസമാധാനം കയ്യാളാനുള്ള ശ്രമത്തെ സ്വാമി അപലപിച്ചു. തമിഴ്നാട്ടില്‍ കശ്മീര്‍ തരത്തിലുള്ള വിഘടനവാദം ഉയര്‍ത്താന്‍ ശ്രമിക്കുന്ന എല്‍ടിടിഇ അനുകൂല സംഘടനകളേയും ദേശവിരുദ്ധശക്തികളെയും സഹായിക്കുമെന്നും സ്വാമി പറയുന്നു.

1972മുതല്‍ ഡിഎംകെയും എഐഎഡിഎംകെയും കാവേരി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചില്ല. കര്‍ണ്ണാടകയില്‍ നിന്നും ഏതാനും തുള്ളി ജലം ഇരക്കുന്ന ശോചനീയമാസ സ്ഥിതിയിലേക്ക് താഴുകയല്ല, പകരം കാവേരി പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. - സ്വാമി പറഞ്ഞു. കാവേരി തീരത്ത് കൃഷിനഷ്ടപ്പെട്ട മുഴുവന്‍ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്കണം. കടല്‍വെള്ളത്തിലെ ഉപ്പുജലം നീക്കി ജലസേചനത്തിനുപയോഗിക്കാന്‍ പര്യാപ്തമായ പ്ലാന്റ് ഇസ്രയേലില്‍ നിന്നും ഇറക്കുമതി ചെയ്യണം. ഇതാണ് താല്ക്കാലികമായ പരിഹാരം. മഹാനദി മുതല്‍ വൈഗൈ വരെയുള്ള നദികളും കേരളത്തിലെ 47 നദികളും ദേശീയജലഗ്രിഡുമായി യോജിപ്പിക്കണം. ഇതാണ് ദീര്‍ഘകാലത്തെ പരിഹാരം. - സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X