കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി: കരുണാകരന്‍ ആഞ്ഞടിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ മുതിര്‍ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ ആഞ്ഞടിച്ചു. സംസ്ഥാനത്ത് ഭരണം നടക്കുന്നില്ലെന്ന മുഖവുരയോടെയാണ് കരുണാകരന്‍ തുടങ്ങിയത്.

തുടക്കം മുതല്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ യാതൊന്നും നടക്കുന്നില്ല. ഡിജിപിയുടെ പരിഷ്കാരങ്ങളെയും കരുണാകരന്‍ വിമര്‍ശിച്ചു.

ചീഫ് സെക്രട്ടറി കാലാവധി തികയുന്നതിന് മുമ്പ് സര്‍വീസില്‍ നിന്ന് പിരിഞ്ഞ് അനര്‍ഹമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റി. അതേ ചീഫ് സെക്രട്ടറിയെ തൊട്ടടുത്ത ദിവസം കെഎസ്ഐഡിസി ചെയര്‍മാനായി നിയമിച്ചു. ഘടകകക്ഷി മന്ത്രിമാര്‍ സ്വന്തം സാമ്രാജ്യം സ്ഥാപിക്കുന്നത് മുഖ്യമന്ത്രി അവരെ നിയന്ത്രിക്കാത്തതുകൊണ്ടാണ്.

ശോഭനാ ജോര്‍ജ്ജിന് സാമാന്യനീതി നല്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അവര്‍ ഒരു കോണ്‍ഗ്രസുകാരിയാണെന്നോ സ്ത്രീയാണെന്നോ ഉള്ള പരിഗണന കൊടുത്തില്ലെന്ന് കരുണാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X