ലിനോയ്ക്കും തമ്പാനും എതിരെ നടപടിയില്ല
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ലിനോ ജേക്കബ്, പ്രതാപവര്‍മ്മ തമ്പാന്‍ എന്നിവര്‍ക്കെതിരായ നടപടി വേണ്ടെന്നുവച്ചതായി കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. കെപിസിസി നിര്‍വാഹകസമിതിയിലാണ് ഈ തീരുമാനമെടുത്തതെന്നും മുരളീധരന്‍ വ്യക്തമാക്കി.
കെ.വി. തോമസിനെതിരെ ആരോപണമുന്നയിച്ചതിനാലാണ് ലിനോ ജേക്കബിനെ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ലിനോ ജേക്കബ് തന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ചതിനാല്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചതായി മുരളീധരന്‍ പറഞ്ഞു.
പ്രതാപവര്‍മ്മ തമ്പാന്‍ മുഖ്യമന്ത്രിയ്ക്കെതിരെ പ്രസ്താവന നടത്തിയതിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയത്. എന്നാല്‍ തമ്പാനും മാപ്പു പറഞ്ഞതിനാല്‍ നടപടി വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു.
പത്മജാ വേണുഗോപാലിനും ടി.എച്ച്. മുസ്തഫയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതിന്റെ മറുപടി തരാറായിട്ടില്ല. മറുപടി നല്കിയതിന് ശേഷം എന്ത് വേണമെന്ന് തീരുമാനിക്കുമെന്ന് മുരളീധരന്‍ അറിയിച്ചു.












Click it and Unblock the Notifications