അബ്രാഹ്മണ പൂജ: വിഎച്ച്പി പിന്തുണ
തിരുവനന്തപുരം: ബ്രാഹ്മണരല്ലാത്തവര്‍ക്കും പൂജ ചെയ്യാമെന്ന സുപ്രീം കോടതി വിധിയെ കേരളത്തില്‍ വിഎച്ച്പിയും സംഘ്പരിവാറും അനുകൂലിച്ചു. ബ്രാഹ്മണരല്ലാത്തവരെയും പൂജാരിയായി ക്ഷേത്രത്തില്‍ നിയമിക്കാമെന്ന സുപ്രീംകോടതി വിധി ഹിന്ദു സമുദായത്തിനുള്ളില്‍ ഐക്യം വര്‍ധിപ്പിക്കുമെന്നും സംഘ്പരിവാര്‍ കണക്കുകൂട്ടുന്നു.
ഹിന്ദുമതത്തിലെ എല്ലാ വിഭാഗങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്രപ്രാധാന്യമുള്ള വിധിയാണിതെന്ന് ആര്‍എസ്എസ്, വിഎച്ച്പി, കേരള ക്ഷേത്ര സംരക്ഷണസമിതി എന്നീ സംഘടനകളും പറയുന്നു. ദേവസ്വങ്ങളും ക്ഷേത്ര ട്രസ്റുകളും സുപ്രീം കോടതി വിധിയനുസരിച്ച് ബ്രാഹ്മണരല്ലാത്തവരെ പൂജാരികളായി നിയമിക്കാന്‍ മുന്നോട്ട് വരണമെന്നും ഈ സംഘടനകള്‍ അഭിപ്രായപ്പെടുന്നു.
പൂജാരിയാകാന്‍ വേണ്ട പരിശീലനം ലഭിച്ച ഈഴവനായ കെ.എസ്. രാകേഷിന് ക്ഷേത്രത്തില്‍ പൂജ ചെയ്യാമെന്ന് കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. എറണാകുളം ജില്ലയിലെ കൊങ്ങാര്‍പ്പിള്ളി നീരിക്കോട് ശിവക്ഷേത്രത്തിലെ പൂജാരിയാണ് രാകേഷ്. ആലുവ തന്ത്ര വിദ്യാ പീഠത്തില്‍ നിന്നാണ് രാകേഷ് പൂജ ചെയ്യാന്‍ പഠിച്ചത്.
ഹിന്ദു സമുദായത്തിന്റെ നിലനില്പിന് ഇതിനുള്ളിലെ വിവേചനം അവസാനിക്കണം. മന്നത്ത് പത്മനാഭനും ആര്‍. ശങ്കറും ഉള്‍പ്പെടെയുള്ള സമുദായപരിഷ്കര്‍ത്താക്കളുടെ ലക്ഷ്യമാണ് സുപ്രീംകോടതി വിധിയിലൂടെ യാഥാര്‍ത്ഥ്യമായത്. - ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും സംഘ്പരിവാര്‍ ബുദ്ധിജീവിയുമായ പി. പരമേശ്വരന്‍ പറയുന്നു.
1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പൂര്‍ത്തീകരണമാണ് ഈ വിധിയിലൂടെ സംഭവിച്ചത്. അന്ന് ക്ഷേത്ര കവാടങ്ങള്‍ എല്ലാ ജാതിക്കാര്‍ക്കുമായി തുറന്നുകൊടുക്കുകയായിരുന്നു.- പരമേശ്വരന്‍ പറഞ്ഞു.












Click it and Unblock the Notifications