മദനിയെ മോചനം ലഹളയുണ്ടാക്കും: വിഎച്ച്പി
തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിച്ചാല്‍ കേരളത്തില്‍ മറ്റൊരു മാപ്പിള ലഹളയ്ക്ക് വഴിയൊരുക്കുമെന്ന് വിഎച്ച്പി. ഒക്ടോബര്‍ ആറ് ഞായറാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎച്ച്പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ.
കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മദനിയെ മോചിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. മദനിയുടെ മോചനം കേരളത്തില്‍ മറ്റൊരു ഹിന്ദു-മുസ്ലിം ഏറ്റുമുട്ടലിന് കാരണമാകും.- തൊഗാഡിയ പറഞ്ഞു.
കമ്മ്യൂണിസ്റുകാരും മദനിയുടെ മോചനത്തെ അനുകൂലിക്കുന്നതില്‍ അത്ഭുതമില്ല. കാരണം അവര്‍ പണ്ടും ഇങ്ങിനെ ചെയ്തവരാണ്. കേരളത്തിലും മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications