സല്‍മാന്‍ നഷ്ടപരിഹാരം നല്‍കണം
മുബൈ: അശ്രദ്ധമായി ഡ്രൈവ് ചെയ്ത് ഒരാളെ വണ്ടി കയറ്റിക്കൊന്ന കേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മുംബൈ ഹൈക്കോടതി ഹിന്ദി സിനിമാതാരം സല്‍മാന്‍ഖാനോട് ഉത്തരവിട്ടു.
അശ്രദ്ധമായ ഡ്രൈവ് ചെയ്ത സല്‍മാന്റെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സാരമല്ലാത്ത പരിക്കേറ്റ മറ്റുള്ളവര്‍ക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. ജസ്റിസുമാരായ അജിത് ഷാ, രഞ്ജന ദേശായി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സപ്തംബര്‍ 28നാണ് സല്‍മാന്‍ ഖാന്റെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.












Click it and Unblock the Notifications